തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണിക്ക് ഭരിക്കാൻ ധാർമികമായി അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതികമായി വേണമെങ്കിൽ തുടരാം. ജനമനസ്സുകളിൽ നിന്ന് എൽഡിഎഫ് തൂത്തെറിയപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേർന്ന യുഡിഎഫ് യോഗത്തിന് ശേഷം നേതാക്കൾക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 സീറ്റും യുഡിഎഫ് തൂത്തുവാരിയ 1977-ൽ പോലും എൽഡിഎഫുമായുള്ള വോട്ട് വ്യത്യാസം ഇത്രയധികമുണ്ടായിരുന്നില്ല. യുഡിഎഫിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയമാണിത്. യുഡിഎഫിന്റെ നയവും ആശയങ്ങളും ജനങ്ങൾ സ്വീകരിച്ചു. 123 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് മുന്നിലെത്താനായി. എൽഡിഎഫിന് ഇപ്പോൾ വെറും 16 മണ്ഡലങ്ങളിൽ മാത്രമെ ഭൂരിപക്ഷമുള്ളൂ. 16 മന്ത്രിമാർക്ക് ജനപിന്തുണ നഷ്ടപ്പെട്ടു. ഇടതുമുന്നണിക്ക് ഭരിക്കാനുള്ള ധാർമികാവകാശം നഷ്ടപ്പെട്ടുവന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സാങ്കേതികമായി അവർക്ക് തുടരമാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ കാര്യത്തിൽ ഉറഞ്ഞുതുള്ളിയ കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. ആർഎസ്എസിനെതിരെയുള്ള പ്രതിരോധം സഭയ്ക്കകത്തും പുറത്തും യുഡിഎഫ് തുടരുമെന്നും ചെന്നിത്തല പറഞ്ഞു. മതന്യൂനപക്ഷങ്ങൾ യുഡിഎഫിനൊപ്പം നിന്നു. പിണറായിയോടും മോദിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights:udf meeting-loksabha election result review-ramesh chennithala
from mathrubhumi.latestnews.rssfeed http://bit.ly/2QufcoT
via
IFTTT
No comments:
Post a Comment