ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്ത ആറാം ക്ലാസുകാരിക്ക് അധ്യാപകന്‍ വിധിച്ചത് 168 അടി; 14 സഹപാഠികളെ കൊണ്ട് ശിക്ഷ നടപ്പാക്കാന്‍ എടുത്തത് ആറു ദിവസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാത്ത ആറാം ക്ലാസുകാരിക്ക് അധ്യാപകന്‍ വിധിച്ചത് 168 അടി; 14 സഹപാഠികളെ കൊണ്ട് ശിക്ഷ നടപ്പാക്കാന്‍ എടുത്തത് ആറു ദിവസം

ഝബുവ: ഹോംവര്‍ക്ക് പൂര്‍ത്തിയാക്കാതെ സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരിക്ക് അധ്യാപകന്‍ വിധിച്ച ശിക്ഷ 168 അടി. 14 സഹപാഠികളെ ഉപയോഗിച്ച് ആറു ദിവസം കൊണ്ടാണ് അധ്യാപകന്‍ ശിക്ഷ നടപ്പാക്കിയത്. 14 പേരും ദിവസം രണ്ട് തവണ വീതമാണ് വിദ്യാര്‍ത്ഥിനിക്ക് അടി നല്‍കിയത്.

മധ്യപ്രദേശിലെ ഝബുവയില്‍ ജവഹര്‍ നവോദയ സര്‍ക്കാര്‍ സ്‌കൂളില്‍ 2018 ജനുവരി 11നാണ് സംഭവം നടന്നത്. അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജനുവരി ഒന്നു മുതല്‍ പത്തുവരെ ക്ലാസില്‍ പോയിരുന്നില്ല. 11ന് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയില്ല എന്ന കാരണം പറഞ്ഞ് അധ്യാപകനായ മനോജ് വര്‍മ്മ (35) ശിക്ഷ വിധിക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശിവ പ്രതാപ് സിംഗ് സ്‌കൂള്‍ മാന്‍േജ്‌മെന്റിന് പരാതി നല്‍കി. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്റു ചെയ്യുകയുമായിരുന്നു. ഇതിനു പിന്നാലെ പിതാവ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും അധ്യാപകനെതിരെ പരാതി നല്‍കി.

സ്‌കൂളിലെ ശിക്ഷ കൂടി ഏറ്റുവാങ്ങിയതോടെ പെണ്‍കുട്ടി തീര്‍ത്തും അവശയായിരുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നുവെന്നും പിതാവ് പറയുന്നു. സംഭവത്തിനു ശേഷം സ്‌കൂളില്‍ പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചുവെന്നും പിതാവ് ചൂണ്ടിക്കാട്ടി.

അതിനിടെ തിങ്കളാഴ്ചയാണ് അധ്യാപകന്‍ അറസ്റ്റിലാകുന്നത്. ഇദ്ദേഹത്തെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.



from mangalam.com http://bit.ly/2Q8eMnX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages