ഒരു ദിവസം 1000 പേര്‍ക്ക് ആഹാരം വിളമ്പി റെക്കോര്‍ഡ് ഇട്ട് ഹൈദരാബാദി യുവാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ഒരു ദിവസം 1000 പേര്‍ക്ക് ആഹാരം വിളമ്പി റെക്കോര്‍ഡ് ഇട്ട് ഹൈദരാബാദി യുവാവ്

വിശക്കുന്നവന് ആഹാരം നല്‍കുക എന്നതാണ് ഏറ്റവും വലിയ പുണ്യം. എങ്കില്‍ ആഹാരം വിളമ്പിക്കൊടുത്ത് റെക്കോര്‍ഡ് നേടിയാലോ ?. ഹൈദരാബാദ് സ്വദേശിയായ ഗൗതം കുമാറാണ് പാവപ്പെട്ടവര്‍ക്ക് ആഹാരം വിളമ്പി നല്‍കി യൂണിവേഴ്സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. അതും ഒറ്റ ദിവസം കൊണ്ടാണ് ഇദ്ദേഹം അശരണര്‍ക്ക് ആഹാരം നല്‍കി റെക്കോര്‍ഡ് നേടിയത്.

''ഇത്തരത്തിലുള്ള സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ 2014 മുതല്‍ നടത്തിവരുന്നുണ്ട്. ഇന്ന് ആയിരത്തിലധികം പേര്‍ക്ക് തനിച്ച് ഭക്ഷണം വിളമ്പി. അതൊരു ലോക റെക്കോഡാണ് '' - ഗൗതം പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെര്‍വ് നീഡി എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് ഗൗതം. ഞായറാഴ്ചയാണ് ഇദ്ദേഹം ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.

ഒരു ദിവസം ആയിരത്തിലധികം പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിളമ്പിയതിനുള്ള റെക്കോഡാണ് യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് ഇദ്ദേഹത്തിനു സമ്മാനിച്ചിരിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യം ഗാന്ധി ആശുപത്രി, രണ്ടാമത് രാജേന്ദ്രനഗര്‍ മൂന്നാമത് ചൗതുപ്പലിലെ അമ്മ നന്ന അനാഥാലയം എന്നീ സ്ഥലങ്ങളിലായാണ് ആയിരത്തിലധികം പേര്‍ക്ക് ഇദ്ദേഹം ഭക്ഷണം വിളമ്പിയത്. 2014-ലാണ് സെര്‍വ് നീഡി സംഘടന ഗൗതം ആരംഭിച്ചത്. നിലവില്‍ 140 വോളണ്ടിയേഴ്‌സാണ് സെര്‍വ് നീഡിനുള്ളത്.



from mangalam.com http://bit.ly/2XcJ77M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages