ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നു, മൂന്നു റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ വിമാനം സജ്ജം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

ലോകത്തിലെ ഏറ്റവും വലിയ വിമാനം പറന്നു, മൂന്നു റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ വിമാനം സജ്ജം

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകൻ പോൾ അലന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി ലോകത്തിലെ ഏറ്റവും വലിയ വിമാനം ശനിയാഴ്ച ആകാശത്തേക്ക് ചിറക് വിരിച്ചുയർന്നു. 1947 ൽ പറന്ന ഹൊവാർഡ് ഹ്യൂഗ്സിന്റെ സ്പ്രൂസ് ഗൂസിനേക്കാൾ വലിപ്പമേറിയ സ്ട്രാറ്റോലോഞ്ച് എന്ന ഭീമൻ വിമാനം കാലിഫോർണിയയിലെ മോജാവേ എയർ ആൻഡ് സ്പെയ്സ് പോർട്ടിൽ നിന്നുയർന്ന രണ്ട് മണിക്കൂർ നേരത്തോളം പറന്നു. വിമാനത്തിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. Today the #Stratolaunch aircraft flew for 2.5 hours over the Mojave Desert, reaching a top speed of 189 mph. Check out the historic flight here: #StratoFirstFlight pic.twitter.com/x29KifphNz — Stratolaunch (@Stratolaunch) 13 April 2019 28 വീലുകൾ, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എൻജിനുകൾ എന്നിവയുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ അകലമുണ്ട്. കൂടുതൽ പേർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും ചരക്ക് ഗതാഗതം വർധിപ്പിക്കുന്നതിനുമായി വലിപ്പമേറിയ വിമാനം എന്ന പോൾ അലന്റെ സ്വപ്നമാണ് ഇപ്പോൾ സാധ്യമായത്. എന്നാൽ വിമാനം പറക്കുന്നത് കാണാൻ ഭാഗ്യമുണ്ടാകാതെ പോൾ അലൻ കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ചു. Photo: AFP സ്കെയിൽഡ് കോമ്പസിറ്റ്സ് എന്ന കമ്പനി നിർമിച്ച വിമാനത്തിന് മൂന്ന് റോക്കറ്റുകളെ ഒന്നിച്ച് വഹിക്കാനും വിക്ഷേപിക്കാനും കഴിവുണ്ട്. വ്യോമയുദ്ധത്തിന് പുതിയ മാനങ്ങൾ നൽകാൻ ഇത്തരം വിമാനങ്ങൾ സഹായകമാകും എന്നായിരുന്നു അലന്റെ നിഗമനം. കൂടാതെ ജ്യോതിശാസ്ത്ര പഠനങ്ങളിൽ ഇത്തരം വിമാനങ്ങൾക്കുള്ള സാധ്യതയും പഠനവിധേയമാക്കുന്നുണ്ട്. ബഹിരാകാശ ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പെന്റഗൺ സ്ട്രാറ്റോലോഞ്ചിൽ താൽപര്യം പ്രകടമാക്കിയിട്ടുണ്ട്. Photo: AFP 2004 ൽ പത്ത് മില്യൺ ഡോളറിന്റെ അൻസാരി എക്സ് പ്രൈസ് കരസ്ഥമാക്കിയിരുന്നു പോൾ അലൻ. ബഹിരാകാശ വിമാനത്തിനായി വൻ സാമ്പത്തിക നിക്ഷേപം തന്നെ അലൻ നടത്തിയിരുന്നു. എന്നാൽ സന്ദേഹങ്ങളെ തുടർന്ന് ആഗ്രഹം ഉപേക്ഷിച്ച അലൻ 2011 ൽ ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തേക്ക് വീണ്ടും തിരിച്ചെത്തി. എന്നാൽ തന്റെ ഏറ്റവും വലിയ സ്വപ്നം ചിറകുവിരിച്ചത് കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. Content Highlights: Worlds Largest Plane Takes Flight, Stratolaunch


from mathrubhumi.latestnews.rssfeed http://bit.ly/2Ufngua
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages