ബെംഗളുരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചരണറാലി കാണാൻ മരത്തിൽ കയറിയിരുന്ന് ബി ജെ പി പ്രവർത്തകർ. പ്രവർത്തകർ മരത്തിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ താഴെ ഇറങ്ങാൻ പ്രസംഗം നിർത്തി മോദി അഭ്യർഥിച്ചു. മംഗലാപുരത്ത് ശനിയാഴ്ചയാണ് സംഭവം. "നിങ്ങൾ സുരക്ഷിതരാണോ? ശ്രദ്ധയോടെ ഇരിക്കൂ. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് വളരെ ദുഃഖമുണ്ടാകും. എന്റെ അഭ്യർഥനയാണ്. വിരോധമില്ലെങ്കിൽ താഴെയിറങ്ങൂ. ഇത്തരം റിസ്ക് എടുക്കുന്നത് ശരിയല്ല. ഞാൻ നിങ്ങളുടെ സ്വന്തമാണ്. വീണ്ടും വരും. വീണ്ടും കാണാം",മോദി പറഞ്ഞു. പ്രവർത്തകരോട് മോദി താഴെ ഇറങ്ങാൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്. #WATCH: Prime Minister Narendra Modi urges people to climb down the trees at his public rally in Mangaluru, as the crowd swells. #Karnataka pic.twitter.com/0SeGmY4ZH3 — ANI (@ANI) April 13, 2019 content highlights:prime minister narendra modi urges supporters dangling from tress to be safe
from mathrubhumi.latestnews.rssfeed http://bit.ly/2KBaPZX
via
IFTTT
No comments:
Post a Comment