ലക്നൗ: അലി ബജ്രംഗ്ബലി വിവാദത്തിൽ ബി.ജെ.പിയ്ക്കെതിരേരൂക്ഷ വിമർശനവുമായി ബി.എസ്.പി നേതാവ് മായാവതി. അലിയും ബജ്രംഗ്ബലിയും നമ്മുടേതാണെന്ന് മായാവതി വ്യക്തമാക്കി. ഇരുവരുടേയും അനുഗ്രഹത്താൽ തിരഞ്ഞെടുപ്പിൽ വോട്ടുകൾ തങ്ങൾ നേടുമെന്നും മായാവതി കൂട്ടിചേർത്തു. യു.പിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ബി.ജെ.പി സർക്കാരിന്റെ തെറ്റായ നയങ്ങളിൽ ഉയർന്ന ജാതിയിൽപെട്ടവരും അസ്വസ്ഥരാണ്. അവരും ഇപ്പോൾ തങ്ങളോടൊപ്പമാണ്. അലിയുടെയും ബജ്രംഗ്ബലിയുടെയും വിശ്വാസികൾക്ക് ബി.ജെ.പിയിലും കോൺഗ്രസിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണ്. കോടിക്കണക്കിന് പൊതുപണമാണ് ബി.ജെ.പി സർക്കാർ പരസ്യങ്ങൾക്കായി മുടക്കുന്നതെന്നും മായാവതി ആരോപിച്ചു. നേരത്തെ എസ്.പി-ബി.എസ്.പി സഖ്യം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ബജ്രംഗ്ബലിയെ പിന്തുണക്കുന്നവർ തങ്ങളെ സഹായിക്കില്ലെന്ന് അറിയുന്നതിനാലാണ് അവർ ഇത് ചെയ്യുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ മറ്റൊരു പരാമർശം.ഇത് വിവാദങ്ങൾക്ക് കാരണമായിരുന്നു നേരത്തെ ചായക്കാരനായി വന്ന മോദി ഇപ്പോൾ കാവൽക്കാരനായാണ് വന്നിരിക്കുന്നതെന്ന് പരിപാടിയിൽ സംസാരിച്ച അഖിലേഷ് യാദവ് പരിഹസിച്ചു. ബ്രിട്ടീഷ് സർക്കാർ നമ്മുടെ രാജ്യത്തെ വിഭജിച്ചതിന് സമാനമായി വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിൽ എസ്.പി-ബി.എസ്.പി സഖ്യം വൻ വിജയം നേടുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു. content highlights: Both Ali and Bajrangbali Are Ours says Mayawati
from mathrubhumi.latestnews.rssfeed http://bit.ly/2G9yWJU
via
IFTTT
No comments:
Post a Comment