ലാത്തൂർ (മഹാരാഷ്ട്ര): കന്നി വോർട്ടർമാരോട് അഭ്യർഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായകമായ നടപടിയുടെ ഭാഗമാകാൻ അദ്ദേഹം അഭ്യർഥിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി. നിങ്ങൾക്ക് ഇപ്പോൾ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നൽകണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സർക്കാർ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം- മോദി അഭ്യർഥിച്ചു. പാവപ്പെട്ടവന് ഒരു വീട് ഉറപ്പുവരുത്തുന്നതിനായി നിങ്ങളുടെ ജീവിതത്തിലെ ആദ്യ വോട്ട് രേഖപ്പെടുത്താൻ നിങ്ങൾ തയ്യാറാണോ? കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നതിന് കന്നി വോട്ട് രേഖപ്പെടുത്താൻ തയ്യാറുണ്ടോ? - അദ്ദേഹം ചോദിച്ചു. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടിൽ വ്യോമാക്രമണത്തെ മുൻനിർത്തിയും കന്നി വോട്ടർമാരോട് പ്രധാനമന്ത്രി വോട്ട് അഭ്യർഥിച്ചു. വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാർക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്താൻ തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. Content Highlights:Narendra Modi, First Time Voters, BJP, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2GdGuN3
via
IFTTT
No comments:
Post a Comment