ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട് നൽകിയ ഹർജിയിൽ സുപ്രീംകോടതി തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി ഏപ്രിൽ 11ന് തന്നെ സിനിമ തിയ്യറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇനിയും സെൻസറിങ് കഴിയാത്ത ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ഹർജി നൽകിയത് തികച്ചും അനവസരത്തിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. കോൺഗ്രസ് നേതാവ് അമൻ പൻവാറാണ് ചിത്രത്തിനെതിരേ കോടതിയെ സമീപിച്ചത്. സിനിമയിലൂടെ സമ്മതിദായകരെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഇത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണതന്ത്രമാണാണെന്നുംഅമൻ പൻവാർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടലംഘനമാണിതെന്നും അദ്ദേഹം നൽകിയ ഹർജിയിൽ പറയുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചുംബോംബെ ഹൈക്കോടതിയും നേരത്തേ ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ടഹർജികൾതള്ളിയിരുന്നു. ഒമങ് കുമാർ സംവിധാനം ചെയ്തചിത്രത്തിൽ വിവേക് ഒബ്റോയിയാണ് നായകൻ. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ 2014 ലെ പാർലമെന്റ്തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. Content Highlights:supreme court rejects plea to stall release of PM Modi biopicrelease, vivek oberoi, omung kumar
from mathrubhumi.latestnews.rssfeed http://bit.ly/2uTBJBF
via
IFTTT
No comments:
Post a Comment