കുറുപ്പംപടി: ആറ് വയസ്സുളള മകനെ ക്രൂരമായി മർദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പിതാവിനെ സമീപവാസികൾ പിടികൂടി പോലീസിലേല്പിച്ചു. തിരുവനന്തപുരം സ്വദേശി മുനിസ്വാമി (36) ആണ് അറസ്റ്റിലായത്. ഇയാളെ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രായമംഗലം ത്രിവേണിയിൽ വിരികല്ല് ഉണ്ടാക്കുന്ന ജോലിയാണ് ഇയാൾക്ക്. ഭാര്യ തൃശ്ശൂരിലെ അനാഥമന്ദിരത്തിൽ താമസിച്ച് ജോലി ചെയ്യുകയാണ്. ഇവരുടെ മൂന്നു മക്കളിൽ ഇളയ കുട്ടിക്കാണ് മർദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം വടിയുപയോഗിച്ച് അടിച്ചതിന്റെ അടയാളമുണ്ടെന്ന് എസ്.ഐ. സുനിൽതോമസ് അറിയിച്ചു. ഒരു മാസം മുൻപാണ് ഇയാൾ രായമംഗലത്ത് ജോലിക്കെത്തിയത്. തിരുവനന്തപുരത്ത് കുടുംബവീട്ടിലായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം ഇയാൾ കൂട്ടിക്കൊണ്ടുവന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് താമസസ്ഥലത്ത് മദ്യപിച്ചെത്തിയ ഇയാൾ കുട്ടിയെ തല്ലുന്നതു കണ്ട് സമീപവാസികൾ ഇടപെടുകയായിരുന്നു. Content Highlights:six year old boy brutally tortured by father in perumbavoor
from mathrubhumi.latestnews.rssfeed http://bit.ly/2GAwj57
via
IFTTT
No comments:
Post a Comment