സഹോദരിയുടെ സുഹൃത്തായ എഡിസണ്‍ പെര്‍ട്ട് എന്ന യുവാവുമായി നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് സോയി പാഴ്സണ്‍ എന്ന യുവതി വിവാഹിതയായത്. ജമൈക്കയില്‍ വെച്ച് വിവാഹിതരായ ഇവരുടെ ജീവിതത്തില്‍ താളപ്പിഴകള്‍ തുടങ്ങുന്നത് യുകെയില്‍ എത്തിയ ശേഷമായിരുന്നു. എഡിസണില്‍ നിന്ന് ക്രൂരമായ പീഡനങ്ങളാണ് പിന്നീട് സോയിക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. ശരീരത്തിലെ പാടുകള്‍ കണ്ട് ചോദിച്ചപ്പോള്‍ സുഹൃത്തിനോട് സോയി പറഞ്ഞത് താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്നാണ്. എന്നാല്‍ സോയിയുടെ കഥ കേട്ടപ്പോള്‍ സുഹൃത്ത് പറഞ്ഞത് അത് മാനഭംഗമാണെന്നാണ്. പിന്നീടുണ്ടായത് സോയിയുടെ അതിജീവനത്തിന്റെ നാളുകളായിരുന്നു.
'' അയാള്‍ ആവശ്യപ്പെടുമ്പോഴൊക്കെ ലൈംഗിക ബന്ധത്തിന് തയാറാകണം. സമ്മതിച്ചില്ലെങ്കില്‍ ബലമായി മാനഭംഗം ചെയ്യും. ഏകദേശം മൂന്നുവര്‍ഷക്കാലം അതു തുടര്‍ന്നു. എല്ലാ ആഴ്ചയിലും അയാള്‍ ബലപ്രയോഗത്തിലൂടെ എന്നെ കീഴടക്കും. ഈ പീഡനത്തിനിടയില്‍ ഞാന്‍ ഗര്‍ഭിണിയായി. കുഞ്ഞുണ്ടായാല്‍ അയാളുടെ സ്വഭാവത്തില്‍ മാറ്റം വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. കുഞ്ഞുമായി ഇരിക്കുമ്പോള്‍ പോലും അയാള്‍ എന്നെ ക്രൂരമായി മാനഭംഗം ചെയ്തു. ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല, അയാളെ പേടിയായിരുന്നു എനിക്ക്.
ജോലിക്ക് ചെന്നപ്പോഴാണ് ശരീരത്തിലെ പാടുകള്‍ കണ്ട് സഹപ്രവര്‍ത്തക കാര്യം തിരക്കിയത്. ആദ്യം ഒന്നും പറഞ്ഞില്ല. പക്ഷേ അവള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു ഗാര്‍ഹിക പീഡനം എന്ന രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അവളുടെ മറുപടി ഇങ്ങനെയായിരുന്നു: 'സോയി അതിന്റെ പേരാണ് മാനഭംഗം' . ഗാര്‍ഹിക പീഡനം മാത്രമല്ല വിവാഹശേഷമുള്ള മാനഭംഗവും ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ അന്നാണ് മനസ്സിലാക്കിയത്. തുടര്‍ന്ന് വിവാഹമോചനം വേണമെന്ന് എഡിസണോട് പറഞ്ഞു. അപ്പോഴൊക്കെ അയാള്‍ കരഞ്ഞു കൊണ്ട് എന്റെ കാലുപിടിച്ചു. എന്റെ തീരുമാനത്തില്‍ മാറ്റം വരാന്‍ വേണ്ടി അയാളുടെ മോശം സ്വഭാവങ്ങളൊക്കെ മാറ്റാമെന്ന് അയാള്‍ ഉറപ്പു നല്‍കി. എന്നാല്‍ ഒന്നും മാറിയില്ല.
2015 -ല്‍ വിവാഹമോചനത്തിനായി ശ്രമിച്ചു. ഫോണ്‍കോളുകളായും മെസേജുകളായും ഭീഷണികള്‍ ഒരുപാടെത്തി. ഒരിയ്ക്കല്‍ ഒരു സുഹൃത്ത് എന്നോടൊപ്പം വീട്ടിലെത്തി. അയാള്‍ക്കു കുടിക്കാനായി എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് വീടിന്റെ മുന്‍വാതിലില്‍ അതിശക്തമായ ശബ്ദം കേട്ടത്. ഉടന്‍ തന്നെ സുഹൃത്തിനോട് പൊലീസിനെ വിളിക്കാന്‍ പറഞ്ഞു. അപ്പോഴേക്കും വാതില്‍ തകര്‍ത്ത് അകത്തെത്തിയ എഡിസണ്‍ എന്നെയും സുഹൃത്തിനെയും ഉപദ്രവിക്കാന്‍ തുടങ്ങി. സുഹൃത്തിനെ ഉപദ്രവിക്കുന്നതില്‍ നിന്ന് എഡിസനെ തടയാന്‍ ശ്രമിച്ച എന്റെ തലയില്‍ അയാള്‍ ശക്തിയായി പ്രഹരിച്ചു. അയാള്‍ എന്നെ കൊല്ലുമെന്നു തന്നെ ഞാന്‍ ഉറപ്പിച്ചു. പക്ഷേ അപ്പോഴേക്കും പൊലീസെത്തി അയാളെ അറസ്റ്റ് ചെയ്തു.
ആ ആക്രമണത്തില്‍ തലയില്‍ 12 സ്റ്റിച്ചുണ്ടായിരുന്നു. ആശുപത്രിയില്‍ ഞാന്‍ സുഖംപ്രാപിച്ചു വരുന്ന സമയത്ത് അയാള്‍ ജയിലിലായിക്കഴിഞ്ഞിരുന്നു. എട്ടരവര്‍ഷമാണ് അയാളുടെ ശിക്ഷാകാലാവധി. ഞാന്‍ തകര്‍ന്നു പോയി എന്ന തോന്നലിലായിരിക്കും അയാള്‍ ജയിലിലേക്ക് പോയത്. പക്ഷേ അയാളുടെ പീഡനങ്ങള്‍ എന്നെ കൂടുതല്‍ കരുത്തയാക്കി. ഞാന്‍ കൗണ്‍സിലിങ് പഠിച്ചു. ഇപ്പോള്‍ ഞാനൊരു ലൈഫ് കോച്ച് ആണ്. എന്നെപ്പോലെ ക്രൂരപീഡനങ്ങള്‍ക്കിരയായവര്‍ക്ക് കൗണ്‍സിലിങ് നല്‍കി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയാണ് ഞാനിപ്പോള്‍. ജീവിതത്തിലെ നെഗറ്റീവ് അനുഭവങ്ങളില്‍ തളരാതെ മറ്റുള്ളവരുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയ്ക്കുകയാണ് ഞാനിപ്പോള്‍''- സോയി പറഞ്ഞു.
from mangalam.com http://bit.ly/2U7ROxN
via IFTTT
No comments:
Post a Comment