‘ഞാന്‍ വല്യ ഫുട്ബോളറാണെടാ...’ കെ എം മാണി കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിന്റെ അപൂര്‍വ്വ വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

‘ഞാന്‍ വല്യ ഫുട്ബോളറാണെടാ...’ കെ എം മാണി കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിന്റെ അപൂര്‍വ്വ വീഡിയോ

രാഷ്ട്രീയത്തില്‍ നന്നായി കളിക്കാനറിയാവുന്നയാളും തന്ത്രങ്ങളുടെ ആശാനുമായ കെ എം മാണി പന്തുകളിയിലും മോശമല്ലെന്ന് തെളിയിക്കുന്ന വീഡിയോ വൈറലാകുന്നു. കുടുംബാംഗങ്ങള്‍ തന്നെ ചിത്രീകരിച്ച അദ്ദേഹം പേരക്കുട്ടികളുമായി ഫുട്‌ബോള്‍ കളിക്കുന്നതിന്റെ അപൂര്‍വ്വ വീഡിയോ മാണിയുടെ മരണത്തിന് പിന്നാലെ ആയിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്.

വീടിനുള്ളില്‍ പന്തു തട്ടിക്കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് ഷര്‍ട്ടിടാതെ കൈലിമുണ്ട് മാത്രമുടുത്ത് മുണ്ടു മടക്കിക്കുത്തി പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന മാണി ചേരുന്നതും കുട്ടകള്‍ പന്തു പാസ് ചെയ്യുമ്പോള്‍ ഒരു കാല്‍ കൊണ്ട് സ്‌റ്റോപ്പ് ചെയ്ത് മറുകാല്‍ കൊണ്ടു തട്ടുന്നതാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. പരിചയസമ്പന്നനായ ഫുട്‌ബോളറെപോലെ ബോള്‍ ചവിട്ടിനിര്‍ത്തി, ചെറുതായി തട്ടിനീക്കി പിന്നെ നീട്ടി പന്തടിക്കുന്ന മാണിയെ പ്രോല്‍സാഹിപ്പിക്കുണ്ട് കുട്ടികള്‍. പന്തടിക്കുന്നതിനിടയില്‍ കാലില്‍ നിന്നും ചെരിപ്പ് ഊരി തെറിച്ചു പോകുമ്പോള്‍ കുട്ടികള്‍ കളിയാക്കുന്നുമുണ്ട്.

ഒരു കാലില്‍ പന്തു തടഞ്ഞു നിര്‍ത്തി മറു കാല്‍ വെച്ച് നീട്ടിയടിക്കുമ്പോള്‍ മുമ്പ് താനും വലിയ ഫുട്‌ബോളര്‍ ആയിരുന്നെന്ന് മാണി പറയുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയക്കാരന്‍, ജനസേവകന്‍ എന്ന നിലകളില്‍ സദാ തിരക്കുള്ള മാണിയുടെ ഈ വിശ്രമവേള പകര്‍ത്തിയത് കുടുംബാംഗങ്ങള്‍ തന്നെയാണ്. പകര്‍ത്തിയ വീഡിയോ ആണ് ഇത്. കേരളരാഷ്ട്രീയത്തിലെ അതികായനായ കെ.എം. മാണി കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഇന്നലെ വൈകിട്ടായിരുന്നു മാണിയുടെ മരണം സംഭവിച്ചത്. വൈകുന്നേരം 4.57-ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞ മാണിയുടെ സംസ്‌ക്കാരം വ്യാഴാഴ്ച പാലാ കത്തീഡ്രലില്‍ നടക്കും.



from mangalam.com http://bit.ly/2Z17CGo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages