തൊടുപുഴയില്‍ ഏഴു വയസുകാരനു നേരിടേണ്ടിവന്ന ക്രൂരപീഡനത്തിന്റെ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പചരിക്കുന്നത്. എന്നാല്‍ ആരൂം കാണാതെപോയ അല്ലങ്കില്‍ പ്രാധാന്യം നല്‍കാത്ത ഒരു കഥാപാത്രമുണ്ടവിടെ. ഒരു നാലുവയസുകാരന്‍. അവനേയും പരിഗണിക്കണം എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുകയാണ് പ്രമുഖ മനശാസ്ത്രജ്ഞനായ സി.ജെ ജോണ്‍.
അറിഞ്ഞുകൊണ്ടല്ലെങ്കിലും അവന്‍ ചെയ്ത തെറ്റിനാണ് ചേട്ടനേ ക്രൂരമായി മര്‍ഗദ്ധിച്ചത്. അരുണിന്റെ മര്‍ഗദ്ദനങ്ങളേല്‍ക്കുകയും ചേട്ടനെ തല്ലുന്നത് കണ്ടിരിക്കേണ്ടി വരുകയും ചോയ്ത ആ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കു... പ്രതി അരുണ്‍ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായും ഇടുക്കി ജില്ലാപോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇങ്ങനെയുള്ളപ്പോള്‍ ആ കുഞ്ഞുമനസ്സിന്റെ മുറിവുകള്‍ ഉണങ്ങാന്‍ എന്ത് ചെയ്യുമെന്ന് ആരും പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് ജോണ്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
തൊടുപുഴ സംഭവത്തിലെ ഇളയ കുട്ടിയാണ് ആ ട്രാജഡിയിലെ ഏറ്റവും വലിയ ദുഃഖ കഥാപാത്രം. അവന്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിനുള്ള ശിക്ഷയായിരുന്നല്ലോ നടപ്പിലായത്. രക്ഷാ കര്‍ത്താവിന്റെ സ്ഥാനത്തേക്ക് അമ്മ അവരോധിച്ചയാള്‍ ഏഴു വയസ്സുള്ള ചേട്ടനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്ന ആ നാല് വയസ്സുകാരനെ കുറിച്ച് ആരും ഓര്‍ക്കാത്തതെന്തേ? അമ്മയെ പോലും വിശ്വസിക്കാനാവാത്ത മാനസിക നിലയില്‍ ഭീതിയോടെ കഴിയുന്ന അവനെ സംരക്ഷിക്കാന്‍ നമ്മുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഉണരേണ്ട? ആ രാത്രിയിലെ ഭീകര രംഗങ്ങള്‍ എത്ര കാലം ആ ഇളം മനസ്സിനെ വേട്ടയാടിയേക്കാം? ആ കുഞ്ഞു മനസ്സിന്റെ മുറിവുകള്‍ ഉണങ്ങാന്‍ എന്ത് ചെയ്യുമെന്ന് ആരും പറയുന്നില്ല. പൊതു സമൂഹത്തിന്റെയും സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെയും ശ്രദ്ധ വെന്റിലേറ്ററില്‍ കിടക്കുന്ന കുട്ടിയിലും, പീഡകനിലും, ഭര്‍ത്താവ് മരിച്ചപ്പോള്‍ കൂടെ മറ്റൊരാളെ പൊറുപ്പിച്ച സ്ത്രീയിലുമാണ്. അതാണ് പതിവ് ശൈലി. ഒരു രാത്രി കൊണ്ട് സംരക്ഷകരില്ലാതെ അനാഥത്വത്തിലേക്ക് വീണു പോയ ആ നാല് വയസ്സുകാരന്റെ തേങ്ങലുകള്‍ കേള്‍ക്കേണ്ട? അങ്ങനെയുള്ളവര്‍ ആരെങ്കിലും പ്രതിയെ കൊണ്ട് വന്നപ്പോള്‍ കൂവാനും തെറി വിളിക്കാനും പോയവരിലുണ്ടോ? അവനെ പാര്‍പ്പിക്കാന്‍ സുരക്ഷിതമായൊരു ഇടമൊരുക്കേണ്ടേ? അവനാണ് ഇതിലെ ജീവിക്കുന്ന ഇര.
(ഡോ. സി. ജെ. ജോണ്‍)
from mangalam.com https://ift.tt/2FF1oD8
via IFTTT
No comments:
Post a Comment