മധുരൈ: തിരഞ്ഞെടുപ്പു പ്രചാരണം നമ്മള്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ അഭിനയം ഇത്തിരി കൂടിപ്പോയോ എന്നൊരു സംശയം. ഡിണ്ടിഗല്‍ നിന്ന് മത്സരിക്കുന്ന നാം തമിഴ് കക്ഷി നേതാവും നടനുമായ മന്‍സൂര്‍ അലി ഖാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. അത്രയ്ക്കു മികച്ച പ്രചാരണമാണ് തന്റെ മണ്ഡലത്തില്‍ അദ്ദേഹം കാഴ്ച്ചവെയ്ക്കുന്നത്്. മുഷിഞ്ഞ വേഷമണിഞ്ഞ് മണ്ഡലത്തിലെ വ്യത്യസ്ത വിഭാഗക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടുതേടി എത്തുകയാണിപ്പോള്‍ ഇയാള്‍.
പച്ചക്കറിയും പഴങ്ങളും വിറ്റും കരിക്ക് വെട്ടിക്കൊടുത്തും റോഡരികിലെ മാലിന്യം നീക്കം ചെയ്തും, ചായ അടിച്ചു കൊടുത്തും, പാലളന്നു നല്‍കിയും , സൈക്കിള്‍ റിക്ഷ ചവിട്ടിയുമാണ് റോഡിലെ പ്രകടനം. പിന്നെ നേരേ വീടുകളിലെത്തി സ്ത്രീകള്‍ക്കുവേണ്ടി ചമ്മന്തിയരച്ചു കൊടുക്കുകയും, കുട്ടികളെ കൊഞ്ചിക്കുകയുമാണ് അടുത്ത ഘട്ടം.
അഭിനയത്തില്‍ പ്രാവീണ്യം ഉണ്ടെന്നറിയാമെങ്കിലും ഇത്രയും ജനങ്ങള്‍ പ്രതീക്ഷിച്ചുകാണില്ല. ''എന്തൊരു പ്രഹസനമാണ് മന്‍സൂര്‍ അലീ ഇത്...?'' എന്ന് കാണുന്നവരാരും ചോദിച്ചുപോകും. വോട്ടര്‍മാരോട് രാഷ്ട്രീയം ചര്‍ച്ചചെയ്തും, മോദിയെ പരിഹസിച്ചും, തമാശകള്‍ പറഞ്ഞും, നോട്ടീസ് വിതരണം ചെയ്യ്തും മണ്ഡലത്തില്‍ പ്രകമ്പനം സൃഷ്ടിക്കുന്ന പ്രചാരണത്തിനാണ് നേതാവും നടനുമായ മന്‍സൂര്‍ അലിഖാന്റെ പുറപ്പാട്. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
from mangalam.com https://ift.tt/2U9CMwb
via IFTTT
No comments:
Post a Comment