ന്യൂഡൽഹി: ശമ്പളം നൽകാത്ത മാനേജ്മെന്റ് നടപടിക്കെതിരെ പ്രതിഷേധവുമായി ജെറ്റ് എയർവേയ്സ് ജീവനക്കാർ. പെലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റുമാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. Photo: ANI ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്താര വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ നിശ്ശബ്ദമായാണ് ജീവനക്കാർ പ്രതിഷേധം നടത്തിയത്. ജെറ്റ് എയർവേയ്സിനെ രക്ഷിക്കൂ, ഞങ്ങളുടെ ഭാവിയെ രക്ഷിക്കൂ തുടങ്ങിയ ബാനറുകളും കയ്യിലേന്തിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി സർവീസുകളാണ് ജെറ്റ് എയർവേയ്സ് ഇതിനോടകം തന്നെ വെട്ടിക്കുറച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുംബൈയിലും ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച ജെറ്റ് എയർവേയ്സിന്റെ 5-6 വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തിയതതെന്നാണ് റിപ്പോർട്ടുകൾ. Delhi: Employees of Jet Airways, including pilots, flight attendants & ground staff, demonstrate at Delhi Airport against Jet Airways Management over non-payment of their salaries. pic.twitter.com/njFf3M0v6q — ANI (@ANI) April 13, 2019 content highlights:jet airways employees stages protest
from mathrubhumi.latestnews.rssfeed http://bit.ly/2UfhcBV
via
IFTTT
No comments:
Post a Comment