ന്യൂഡൽഹി: ബോണറ്റിൽ തൂങ്ങിക്കിടന്ന യുവാവുമായി കാർ സഞ്ചരിച്ചത് ആറു കിലോമീറ്ററോളം ദൂരം. ഗുരുഗ്രാമിലെ ടോൾപ്ലാസ ജീവനക്കാരനാണ് കാർ ഡ്രൈവറുടെ ക്രൂരതയ്ക്കിരയായത്. ടോൾ പ്ലാസയിൽ നിർത്താതിരുന്ന കാർ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനെ ഇടിച്ചശേഷം ഇയാളുമായി കാർ പാഞ്ഞത്. ആറു കിലോമീറ്ററോളം ദൂരം താൻ ബോണറ്റിൽ തൂങ്ങിക്കിടന്നെന്ന് പിന്നീട് രക്ഷപ്പെട്ട ടോൾപ്ലാസ ജീവനക്കാരൻ പറഞ്ഞു. നൂറു കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചതെന്നും ഇതിനിടെ ഡ്രൈവർ തന്നോട് പലതവണ കയർത്തെന്നും ജീവനക്കാരൻ പറഞ്ഞു. പോലീസുകാർപോലും തന്റെ കാർ തടയില്ലെന്നായിരുന്നു ഡ്രൈവറുടെ ആക്രോശം. കാർ ടോൾപ്ലാസ ജീവനക്കാരനെ ഇടിക്കുന്നതിന്റെയും ഇയാൾ ബോണറ്റിൽ തൂങ്ങിക്കിടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. #WATCH Haryana: A car driver dragged a toll plaza employee on his cars bonnet in Gurugram when asked to stop at toll plaza.Victim says,"Car driver dragged me for 5-6km on his cars bonnet on a speed of about 100 km/hr. He said,Youll stop my car?Even police doesnt stop my car pic.twitter.com/Wz9kMOs8uu — ANI (@ANI) April 13, 2019 Content Highlights:gurgaon driver drags toll plaza employee on bonnet
from mathrubhumi.latestnews.rssfeed http://bit.ly/2Z9GJQl
via
IFTTT
No comments:
Post a Comment