സിപിഎമ്മിന് കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ടിന്റെ ആവശ്യമില്ലെന്ന് തോമസ് ഐസക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

സിപിഎമ്മിന് കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ടിന്റെ ആവശ്യമില്ലെന്ന് തോമസ് ഐസക്ക്

കൊച്ചി: കേരളത്തില്‍ സിപിഎമ്മിന് ജയിക്കാന്‍ കള്ളവോട്ടിന്റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഏതൊരു അന്വേഷണത്തെ നേരിടാന്‍ സിപിഎം തയ്യാറാണെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ട്. അതിനപ്പുറം കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണത്തിന് മറുപടി പറയേണ്ട കാര്യം തല്‍ക്കാലം ഇല്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടത്തിയതിന് തെളിവ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിന്റെ വിശദീകരണം വന്നിരിക്കുന്നത്.



from mangalam.com http://bit.ly/2GJWEwj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages