യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചീറ്റില്ലെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 28, 2019

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചീറ്റില്ലെന്ന് പോലീസ്

കൊച്ചി: ബെംഗ്ലൂരുവിലേക്കുള്ള യാത്രക്കിടെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ്സുടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചീറ്റില്ല. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം പോലീസ് വ്യക്തമാക്കി. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

കല്ലട ബസിലെ യാത്രക്കാരെ മര്‍ദിച്ച കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര എ സി പി പറഞ്ഞു. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, അറസ്റ്റിലായ പ്രതികളെ എല്ലാം സ്ഥലത്തെത്തി തെളിവെടുത്തു.

കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. കല്ലട ബസിലെ അതിക്രമത്തില്‍ ഏഴ് പേരാണ് അറസ്റ്റിലായത്. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതിനൊപ്പം അന്തര്‍സംസ്ഥാന ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളായ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് മോട്ടോര്‍ വാഹന വകുപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ രാത്രിയില്‍ മാത്രം 168 ബസ്സുകള്‍ പരിശോധിച്ചത്. 120 ബസ്സുകളിലാണ് പെര്‍മിറ്റ് ലംഘനം കണ്ടെത്തിയത്. പെര്‍മിറ്റ് ലംഘനം കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നും 5,05,000 രൂപ പിഴ ഈടാക്കി.



from mangalam.com http://bit.ly/2XKBO78
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages