തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ് തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ വിയോഗം. ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതിന് മുമ്പ് തന്നെ വേദനകളില്ലാത്ത ലോകത്തേക്ക് അച്ഛന്റെ അടുത്തേക്ക് അവനും യാത്രയായിരിക്കുകയാണ്. മരിക്കുന്നതിന് മുമ്പ് അച്ഛന്‍ ബിജുവിനൊപ്പം യാത്രകളിലെല്ലാം അവനുമുണ്ടായിരുന്നു. 2006ലാണ് തിരുവനന്തപുരം സ്വദേശിയായ ബിജുവും ഉടുമ്പന്നൂര്‍ സ്വദേശിയുമായ യുവതിയും തമ്മില്‍ വിവാഹിതരായത്. വിവാഹശേഷം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി.
വിവാഹിതരായി നാളുകളായിട്ടും കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഇത് ദമ്പതികളെ തളര്‍ത്തിയിരുന്നു. ഇതോടെ ഒരു കുഞ്ഞിക്കാല്‍ കാണാനായി അമ്പലങ്ങളിലും ആരാധനാലയങ്ങളിലും നേര്‍ച്ചകളുമായി ഇരുവരും കയറിയിറങ്ങി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ക്കിടയിലേക്ക് അവന്‍ പിറന്നുവീണു. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകവെയാണ് സിഡിറ്റിലെ ജോലി നഷ്ടമായി ബിജു ആലുവയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുന്നത്. ഇതോടെ ഭാര്യയും കുട്ടികളും ആലുവയിലേക്ക് വന്നു.
അരുണ്‍ ആനന്ദിനെ എപ്പോഴും ഒരു കൈ അകലത്തിലായിരുന്നു ബിജു നിര്‍ത്തിയിരുന്നത്. അരുണിന്റെ ക്രിമിനല്‍ സ്വഭാവം സ്ത്രീകളുമായുള്ള ബന്ധവുമൊക്കെ ബിജുവിന് അറിയാമായിരുന്നു. ആലുവയില്‍ താമസിച്ചിരുന്ന സമയം ബിജുവിന്റെ അമ്മായിയമ്മ(യുവതിയുടെ അമ്മ) വീട്ടില്‍ തനിച്ചാണെന്നും തനിക്കൊപ്പം വന്ന് താമസിക്കണമെന്നും പറഞ്ഞു. ഇതോടെ ആലുവയിലെ ജോലി ഉപേക്ഷിച്ച് ബിജു ഭാര്യയെയും കുട്ടികളെയുമായി ഉടുമ്പന്നൂരിലേക്ക് താമസം മാറി.
തൊടുപുഴയില്‍ ഒരു കാര്‍ വര്‍ക്ക്‌ഷോപ്പും ആരംഭിച്ചു. ഈ സമയമൊക്കെയും യുവതിക്ക് ചെറിയ സൗഹൃദം മാത്രമായിരുന്നു അരുണുമായി ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അത് ഒരു സൗഹൃദബന്ധം മാത്രമായിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. ബിജുവിന്റെ സ്വന്തം ജീവനേക്കാള്‍ പ്രിയമായിരുന്നു മക്കളോട്. എല്ലാ യാത്രകളിലും അവരെ ഒപ്പം കൂട്ടിയരുന്നു. ഭാര്യയെയും കുട്ടികളെയും കൂട്ടി യാത്രയ്ക്ക് പോകുന്നത് ബിജുവിന് വലിയ കാര്യമായിരുന്നു.
from mangalam.com http://bit.ly/2UmsqZZ
via IFTTT
No comments:
Post a Comment