വിവാഹ മോചന വാര്‍ത്ത; നിയമ നടപടിയ്‌ക്കൊരുങ്ങി പ്രിയങ്ക ചോപ്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

വിവാഹ മോചന വാര്‍ത്ത; നിയമ നടപടിയ്‌ക്കൊരുങ്ങി പ്രിയങ്ക ചോപ്ര

ലോകം ഉറ്റുനോക്കിയ വിവാഹമായിരുന്നു അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കയുടേയും വിവാഹം.
2018 ഡിസംബറിലായിരുന്നു 36കാരിയായ പ്രിയങ്കയുടെയും 26കാരനായ നിക്കിന്റെയും വിവാഹം. വിവാഹത്തിന്റെ പേരില്‍ പ്രിയങ്കക്കെതിരെ വംശീയാക്രമണം വരെയുണ്ടായി. എന്നാല്‍, ഇപ്പോള്‍ ഇരുവരും വേര്‍പിരിയുകയാണെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വിട്ടിരിക്കയാണ് അമേരിക്കന്‍ മാഗസിന്‍.

പ്രിയങ്കയും നിക്കും വിവാഹ മോചനത്തിനൊരുങ്ങുതായാണ് കഴിഞ്ഞ ആഴ്ച ഒരു അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമമാണ് ഇവരുടെ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്. പ്രിയങ്കയും നിക്കും വളരെപ്പെട്ടെന്നാണ് വിവാഹിതരായത്. അതിന്റെ ബുദ്ധിമുട്ടുകള്‍ അവരുടെ ബന്ധത്തിലുണ്ട്. വിവാഹമോചനത്തെക്കുറിച്ച് ഇരുവരും ആലോചിച്ചുതുടങ്ങി. പ്രിയങ്കയില്‍ 'കൂള്‍' ഭാര്യയെ പ്രതീക്ഷിച്ച നിക്കിന് തെറ്റി. നിക്കിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്ക എന്ന് നിക്കിന് വിവാഹശേഷം മാത്രമാണ് മനസ്സിലായത് ലേഖനത്തില്‍ പറയുന്നു. നിക്കിന്റെ കുടുംബവുമായി യോജിച്ചു പോകാന്‍ പ്രിയങ്കയ്ക്ക് സാധിക്കുന്നില്ലെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ ദമ്പതികള്‍ നിയമനടപടിക്കൊരുങ്ങുകയാണ്. എന്തും പറയാമെന്ന മാധ്യമ സംസ്‌കാരം ശരിയല്ല. വസ്തുനിഷ്ഠമായ കാര്യങ്ങളായിരിക്കണം മാധ്യമങ്ങള്‍ പറയേണ്ടത്. മാധ്യമങ്ങളുടെ ഇത്തരം പ്രവണത ശരിയല്ല അതുകൊണ്ടാണ് നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും പ്രിയങ്കയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.



from mangalam.com http://bit.ly/2FR9Nn1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages