കൊച്ചി: എതിർ സ്ഥാനാർഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി ഇന്നസെന്റ്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇന്നസെന്റ്. നെഞ്ചുവേദനയെ തുടർന്ന് പുലർച്ചെ മൂന്നരയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ബെന്നി ബെഹനാനെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂർ ഒബ്സർവേഷനിൽ തുടരാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ബെന്നി ബെഹനാന്റെ ഭാര്യയെ കണ്ട് സംസാരിച്ചെന്നും ഏതാനും വർഷങ്ങൾക്ക് മുൻപ് താനും ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനായിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. രണ്ടു തവണ കാൻസർ വന്ന ശേഷമായിരുന്നു അത്. അന്ന് ശരീരത്തിന് അതിനുള്ള ശേഷിയുണ്ടോ എന്ന് ഭയന്നിരുന്നു. അത്തരമൊരു അനുഭവമുള്ളതുകൊണ്ട് കൂടിയാണ് പെട്ടെന്നു തന്നെ ബെന്നി ബെഹനാനെ കാണാനെത്തിയതെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു. content highlights:innocent, benny behnan, chalakkudy
from mathrubhumi.latestnews.rssfeed http://bit.ly/2UhQMnO
via
IFTTT
No comments:
Post a Comment