തിരഞ്ഞെടുപ്പ് മോദിയും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാവും- സീതാറാം യെച്ചൂരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

തിരഞ്ഞെടുപ്പ് മോദിയും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാവും- സീതാറാം യെച്ചൂരി

കോഴിക്കോട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നരേന്ദ്രമോദിയും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദിയുടെ ഭരണത്തിൽ പണക്കാർപണക്കാരായും പാവങ്ങൾ പാവങ്ങളായും തുടരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ പരമാവധി ദ്രോഹിച്ചു. ഇതിനുള്ള മറുപടിയാവും തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രദീപ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കക്കോടിയിൽ സംസാരിക്കുകായായിരുന്നു യെച്ചൂരി. തിരഞ്ഞെടുപ്പ് പ്രചാരണാർഥം രണ്ട് മൂന്ന് ദിവസം മോദി ഇവിടെയുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് കേരളത്തിന്റെ സംസ്കാരവും മൂല്യങ്ങളുമെല്ലാം അധികാരത്തിലെത്തിയാൽ സംരക്ഷിക്കപ്പെടുമെന്നാണ്. എന്നാൽ കേരളം രാജ്യത്തിന് ഒരു മാതൃകാ സംസ്ഥാനമാണ്. മോദിയുടേയും ആർ.എസ്.എസിന്റേയും നേർ വിപരീതമായ രാഷ്ട്രീയമാണ് ഇവിടെയുള്ളത്. കേരളത്തിൽ നിന്നാണ് മോദി കാര്യങ്ങൾ പഠിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ഇവിടെ എൽ.ഡി.എഫിനെ എതിർക്കാനാണ് രാഹുൽ വന്നത്. എന്ത് സന്ദേശമാണ് ഇതിലൂടെ നൽകുന്നത്? കേരളത്തിൽ ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ് മത്സരമെന്നും എൽ.ഡി.എഫ് പ്രധാനമല്ല എന്നുമാണ് ഇന്നലെ എ.കെ ആന്റണി പറഞ്ഞത്. നിങ്ങൾ ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ പിന്തുണ വാങ്ങിയത് ഓർമയില്ലേയെന്നും യെച്ചൂരി ചോദിച്ചു. കേരളത്തിന്റെ സംസ്കാരവും മാനവികതയും സംരക്ഷിക്കപ്പെടുന്നതിന് കേരളത്തിൽ ഒരു സീറ്റു പോലും ബിജെപിക്ക് ലഭിക്കാൻ പാടില്ല. രാജ്യ ചരിത്രത്തിലെ എറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കപ്പെടുമോ എന്ന് ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്. ഇടതുപക്ഷം പാർലമെന്റിൽ ശക്തിപ്പെടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. 20ൽ 20 സീറ്റും ഇടതുപക്ഷം വിജയിക്കുന്ന രാഷ്ട്രീയസാഹചര്യം ആണുള്ളത്. മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്ഥാനം കേരളം മാത്രമാണെന്നും യെച്ചൂരി പറഞ്ഞു. Content Highlights:Upcoming Election Will Be Fight With Narendra Modi and People Says Yechuri


from mathrubhumi.latestnews.rssfeed http://bit.ly/2IuJwyq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages