തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കുറിച്ച് അസത്യവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി ഒരു ആർഎസ്എസ് പ്രചാരകനായി മാറരുത്. കേരളത്തെ കുറിച്ച് കള്ളം പറഞ്ഞ് നടക്കുന്നു. ദൈവത്തിന്റെ പേര് പറഞ്ഞതിന് ഒരാളുടെ പേരിലും കേരളത്തിൽ കേസെടുത്തിട്ടില്ലെന്നും അക്രമം നടത്തിയവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതത്തിന്റെ പേര് പറഞ്ഞ് അക്രമം നടത്തുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മിണ്ടാതിരിക്കും. എന്നാൽ കേരളത്തിലും അങ്ങനെ ആവണമെന്ന് പറഞ്ഞാൽ നടപ്പാവില്ലെന്നും പിണറായി പറഞ്ഞു. വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച ഭക്ഷണത്തിന്റെ പേരിൽ കൊലപാതകങ്ങൾ നടന്നു. രാജ്യമാകെ അതിനെതിരെ പ്രതികരിച്ചു. ഏതെങ്കിലും ഘട്ടത്തിൽ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ നിങ്ങളുടെ നാക്കനങ്ങിയോ എന്നും പിണറായി ചോദിച്ചു. അക്രമികൾക്കെതിരെ അര അക്ഷരം പോലും മിണ്ടിയില്ല താങ്കൾ. രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കാത്തത് കൊണ്ടാണ് നിങ്ങൾക്കും കൂടെയുള്ളവർക്കും അങ്ങനെയൊരു നിലാപട് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2Pr5kMp
via
IFTTT
No comments:
Post a Comment