ന്യൂഡല്‍ഹി : രാഷ്ട്രീയപാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി വരുന്ന പണത്തിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. അസോസിയേഷന്‍ ഓഫ് ഇലക്ടര്‍ റിഫോസും സിപിഎമ്മും നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി കിട്ടിയ പണത്തിന്റെ വിവരങ്ങള്‍ മേയ് 15 വരെ അറിയിക്കണമെന്നാണ് ഉത്തരവ്.
പണം നല്‍കിയത് ആരൊക്കെ, അവരുടെ വിശദാംശങ്ങള്‍ എന്ത് എന്നിവ നല്‍കണം.െ മേയ് 31 ന് ഉള്ളില്‍ എല്ലാ പാര്‍ട്ടികളും വിവരങ്ങള്‍ നല്‍കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.
ഉറവിടം കാണിക്കാതെ പണം സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്തുന്നതില്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനത്തിലെ ഇപ്പോഴത്തെ ചട്ടങ്ങള്‍ വലിയ തടസ്സം തന്നെയാണെന്ന് ഉത്തരവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചൂണ്ടിക്കാട്ടി.
from mangalam.com http://bit.ly/2KvfXij
via IFTTT
No comments:
Post a Comment