ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് തടയണം എന്നാരോപിച്ച് രാഷ്ട്രപതിക്ക് മുന്‍ സൈനികരുടെ കത്ത്. മോഡിയുടെ സേന എന്ന നിലയില്‍ സൈന്യത്തെ പരാമര്‍ശിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എട്ട് വിരമിച്ച ഉന്നത സൈനികര്‍ ഉള്‍പ്പെടെ 156 പേര്‍ ഒപ്പിട്ട കത്ത് രാഷ്ട്രപതിക്ക് കൈമാറി.
പ്രശ്‌നത്തില്‍ രാഷ്ട്രപതി അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യപ്പെട്ടാണ് കത്ത്. തെരഞ്ഞെടുപ്പില്‍ പുല്‍വാമ ആക്രമണവും ബലാക്കോട്ടേയിലെ വ്യോമാക്രമണവും നേട്ടമായി ബിജെപി പ്രചരണങ്ങളില്‍ ഉപയോഗിക്കുന്നത് വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. ഇന്ത്യന്‍ സൈന്യത്തെ മോഡിജിയുടെ സൈന്യം എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമര്‍ശിച്ചത് തന്നെ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. സൈന്യത്തെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനെതിരേ കോണ്‍ഗ്രസിന്റെ അനേകം നേതാക്കളാണ് രംഗത്ത് വന്നത്.
സൈന്യത്തെ മോഡിയും ബിജെപിയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. മോഡിജിയുടെ സേന എന്ന രീതിയിലെല്ലാം വരുന്ന പരാമര്‍ശങ്ങള്‍ സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയെന്നാണ് ആരോപണം. പ്രശ്‌നത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ഇന്ത്യന്‍ സേന രാജ്യത്തിന്റെ മുഴുവനുമാണെന്നും അതിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കു വെയ്ക്കുന്നത് ശരിയല്ലെന്നും സൈന്യം പറയുന്നു.
from mangalam.com http://bit.ly/2UStkx0
via IFTTT
No comments:
Post a Comment