വിദ്യാര്‍ഥികളെ സന്മാര്‍ഗികളാക്കാന്‍ അധ്യാപകര്‍ക്ക് ശില്പശാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

വിദ്യാര്‍ഥികളെ സന്മാര്‍ഗികളാക്കാന്‍ അധ്യാപകര്‍ക്ക് ശില്പശാല

ന്യൂഡൽഹി: വിദ്യാർഥികളെ സന്മാർഗികബോധമുള്ളവരായി വളർത്താൻ അധ്യാപകർക്ക് പരിശീലനം നൽകുന്ന ദ്വിദിന ശില്പശാലയ്ക്ക് സി.ബി.എസ്.ഇ. തുടക്കംകുറിക്കുന്നു. ഉത്തരവാദിത്വബോധം, മര്യാദ, നീതിബോധം, വിശ്വാസ്യത, സത്യസന്ധത എന്നീ ഗുണങ്ങളുള്ളവരായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ട്രെയിനേഴ്സ് മാന്വൽ സി.ബി.എസ്.ഇ. പുറത്തിറക്കി. വിദ്യാർഥികളെ ആത്മവിശ്വാസമുള്ളവരാക്കാനും ധാർമികമൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നവരാക്കാനും അധ്യാപകർക്കുകഴിയും. നിലവിലുള്ള നയങ്ങളെയും നടപടിക്രമങ്ങളെയും വിമർശനബുദ്ധിയോടെ പരിശോധനയ്ക്ക് വിധേയമാക്കി വിദ്യാർഥികളെ അതേക്കുറിച്ച് ബോധവാന്മാരാക്കാനും കഴിയുമെന്ന് സി.ബി.എസ്.ഇ. പ്രതീക്ഷിക്കുന്നു. 2019-20 അധ്യയനവർഷംതന്നെ പദ്ധതി നടപ്പാക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. Content Highlights:CBSE to train teachers in ethics and integrity


from mathrubhumi.latestnews.rssfeed https://ift.tt/2CW7i21
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages