ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ ട്രോളി ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർഥിയും സിനിമാ താരവുമായ ഇന്നസെന്റ് രംഗത്ത്. കിലുക്കം എന്ന ചിത്രത്തിൽ ഇന്നസെന്റ് തന്നെ അഭിനയിച്ച് അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി അടിച്ച് ഞെട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ഇന്നസെന്റ് ബി.ജെ.പിയെ ട്രോളിയത്. ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്ന കുറിപ്പോടെയായിരുന്നു ഇന്നസെന്റിന്റെ പോസ്റ്റ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചാലക്കുടിയിലെ സിറ്റിങ് എം.പി കൂടിയായ ഇന്നസെന്റ് എം.പി ട്രോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വാശിയേറിയ മത്സരം നടക്കുന്ന ചാലക്കുടിയിൽ നേരത്തെയും ഇന്സെന്റ് ട്രോളുകൾ പ്രചരണത്തിന് ഉപയോഗിച്ചിരുന്നു. നേരത്തെ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവരാണ് ഇന്നസെന്റിന്റെ ട്രോളുകൾക്ക് ഇരയായിരുന്നത്. മലയാളി ട്രോളന്മാർ ട്രോളുകൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സിനിമാ കഥാപാത്രങ്ങൾ ഇന്നസെന്റിന്റേതാണ്. ഇപ്പോൾ ഇന്നസെന്റ് തന്നെ ട്രോളാൻ തുടങ്ങി എന്ന കൗതുകവും ഇതിനുണ്ട്. സങ്കൽപ് പത്ര് എന്ന് പേരിട്ടിരിക്കുന്ന ബി.ജെ.പി പ്രകടന പത്രിക ഇന്ന് രാവിലെയാണ് ബി.ജെ.പി പുറത്തിറക്കിയത്. 75 വാഗ്ദാനങ്ങളുള്ള പ്രകടന പത്രിക പുറത്തിറക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ശബരിമലയിലെ വിശ്വാസ സംരക്ഷണവും രാമക്ഷേത്ര നിർമാണവുമെല്ലാം പ്രകടനപത്രികയിൽ പറയുന്നുണ്ട്. content highlights:Innocent,BJP election Manifesto,troll,chalakudy, CPIM
from mathrubhumi.latestnews.rssfeed http://bit.ly/2OTn5nd
via
IFTTT
No comments:
Post a Comment