ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി പുറത്തിറക്കിയ പ്രകടനപത്രികയില്‍ രാജ്യം ഏറെ ചര്‍ച്ച വിവാദങ്ങള്‍ വിഷയങ്ങള്‍ ഏറെ. ശബരിമല, രാമക്ഷേത്ര നിര്‍മ്മാണം, മുത്തലാഖ് നിയമം, ഏക സിവില്‍ കോഡ്, ഭരണഘടനയുടെ 370, 53എ വകുപ്പുകളുടെ റദ്ദാക്കല്‍, പൗരത്വ ബില്‍ തുടങ്ങിയവയാണ് സങ്കല്‍പ് പത്രയില്‍ ഇടംപിടിച്ചിരിക്കുന്നത്.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, 2022 ഓടെ എല്ലാവര്‍ക്കും വീണ്ട് ദേശീയ പാതകളുടെ ദൈര്‍ഘ്യം ഇരട്ടിയാക്കും, കാര്‍ഷിക പെന്‍ഷന്‍, പലിശ രഹിത ഹൃസ്വകാല കാര്‍ഷിക വായ്പ, ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍ തുടങ്ങിയ ജനകീയ പദ്ധതികളും സങ്കല്‍പ് പത്രയിലുണ്ട്.
സാംസ്‌കാരിക പൈതൃകം എന്ന വിഭാഗത്തിലാണ് ശബരിമലയും രാമക്ഷേത്രവും ഉയര്‍ത്തികാണിക്കുന്നത്. 36ാം പേജിലാണ്് ശബരിമല വിഷയം പരാമര്‍ശിക്കുന്നത്. വിശ്വാസത്തിന് ഭരണഘടനാ സംവിധാനം ഉറപ്പാക്കുമെന്നാണ് ശബരിമല വിഷയത്തില്‍ ബി.ജെ.പി പറയുന്നത്. ശബരിമലയുടെ വിശ്വാസം, അനുഷ്ഠാനം, ആചാരം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയെ അറിയിക്കും. വിശ്വാസ, അനുഷ്ഠാന സംരക്ഷണത്തിന് ഭരണഘടനാ സംവിധാനം ഉറപ്പാക്കുമെന്ന് പറയുന്ന ബി.ജെ.പി പക്ഷേ, നിയമനിര്‍മ്മാണം കൊണ്ടുവരുമോ എന്ന് വ്യക്തമാക്കുന്നില്ല.
രാമക്ഷേത്രം വിഷയത്തില്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും ഭരണഘടനാനുസൃതമായും സൗഹാര്‍ദ്ദപരമായും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
ഏക സിവില്‍ കോഡ് നടപ്പിലാക്കുക, മുത്തലാഖ് നിരോധന നിയമം, പൗരത്വ നിയമം എന്നിവ കൊണ്ടുവരുന്നതിനെപ്പാം ജമ്മുകശ്മീരിന് ബാധകമാകുന്ന ഭരണഘടനയിലെ 370, 53എ വകുപ്പുകള്‍ റദ്ദാക്കും എന്നിവയാണ് മറ്റ് വിവാദ വിഷയങ്ങള്‍. സൈന്യത്തിന് നല്‍കിവരുന്ന അധികാരം നിലനിര്‍ത്തുമെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടം തുടരുമെന്നും പത്രികയില്‍ പറയുന്നു.
'ഒരു ദൗത്യം, ഒരു ലക്ഷ്യം' എന്നതാണ് പ്രകടനപത്രിക ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
from mangalam.com http://bit.ly/2D3UeHQ
via IFTTT
No comments:
Post a Comment