തിരുവനന്തപുരം: വയനാട് മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് മാവോവാദി ഭീഷണിയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.ഇതേ തുടർന്ന് സ്ഥാനാർഥികളുടെ സുരക്ഷക്കായി ഗൺമാൻമാരെ നിയോഗിച്ചു. വനാതിർത്തിയിലുള്ള പ്രചാരണങ്ങളിൽ പോലീസ് സുരക്ഷ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി, അമിത് ഷാ, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കൾ അടുത്ത ആഴ്ച വയനാട്ടിലെത്താനിരിക്കെയാണ് മാവോയിസ്റ്റ് ഭീഷണി. തുടർച്ചയായി മാവോവാദി പോസ്റ്ററുകൾ വയനാട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഭീഷണിയുള്ളതായഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് എൽഡിഎഫ് സ്ഥാനാർഥി പി.പി സുനീറിനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കും ഒരു പോലീസുകാരനെ കൂടി സുരക്ഷയ്ക്ക് അധികം നിയോഗിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. Content Highlights:maoist threat-candidates in wayanad
from mathrubhumi.latestnews.rssfeed http://bit.ly/2UzvbYb
via
IFTTT
No comments:
Post a Comment