കൊച്ചി: മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിലെ ദുരൂഹത അവസാനിപ്പിക്കാൻതയ്യാറാകാതെ ജനങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനങ്ങളുടെ ആശങ്കകൾ ഞാൻ പങ്കുവെക്കുമ്പോൾ എന്നെ രാജ്യദ്രോഹിയെന്നും വികസനവിരോധിയെന്നും വിളിച്ച് ആക്ഷേപിക്കുന്നു. ഇത് എന്റെ കുടുംബത്തെ ബാധിക്കുന്ന പ്രശ്നമല്ല. ഉത്തരവാദിത്വം നിറവേറ്റാതെ എന്നെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്ന തോമസ് ഐസക്കിന്റെ നടപടി തരംതാഴ്ന്നതാണ്. ഞാൻ തിരിച്ച് അതിന് മുതിരുന്നില്ല. എനിക്ക് വിവരമില്ലെന്ന് പറഞ്ഞ് നടക്കുകയാണ് ഐസക്. ഏതായാലും അദ്ദേഹത്തിന്റെ അത്ര വിവരം എനിക്കില്ല. ഞാൻ ധനതത്ത്വ ശാസ്ത്രത്തിൽ ബിരുദധാരിയാണ്. കയറിൽ എനിക്ക് പിച്ച്എഡിയില്ല എന്നത് സത്യമാണ്. അത് കൊണ്ട് എനിക്ക് വിവരം പഠിപ്പിക്കാൻ ഐസക് വരേണ്ട. തനിക്ക് മാത്രമെ കേരളത്തിൽ വിവരമുള്ളൂ എന്ന ധാരണ അദ്ദഹം മാറ്റണം. കേരളത്തിലെ ജനങ്ങളുടെ മേൽ ഏറ്റവും കൂടുതൽ പൊതുകടം കെട്ടിവെച്ച ഒരു ധനകാര്യമന്ത്രിയാണ് ഐസക്കെന്നും ചെന്നിത്തല പറഞ്ഞു. Content Highlights:ramesh chennithala against thomas isaac-masala bond
from mathrubhumi.latestnews.rssfeed http://bit.ly/2Uz2v1q
via
IFTTT
No comments:
Post a Comment