നാഷണല്‍ ഹെറാള്‍ഡ് കേസ്: തല്‍ക്കാലം ഓഫീസ് ഒഴിയേണ്ടെന്ന് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

നാഷണല്‍ ഹെറാള്‍ഡ് കേസ്: തല്‍ക്കാലം ഓഫീസ് ഒഴിയേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഡൽഹി ഓഫീസ് തൽക്കാലം ഒഴിയേണ്ടെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ചയാണ് കോൺഗ്രസ് ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് പത്രത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ കോടതി നോട്ടീസയയ്ക്കുകയും ചെയ്തു. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിക്കുന്ന ദ അസോസിയേറ്റഡ് ജേണൽസിന്റെ ഹർജി പരിഗണിച്ചാണ്ഓഫീസ് ഒഴിയാനുള്ള ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.ഓഫീസ് ഒഴിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികൾ നിർത്തിവെയ്ക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്. 2018 ഡിസംബർ 21 നാണ് ഡൽഹി ഹൈക്കോടതി ഓഫീസ് ഒഴിയുന്നതിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ച് ഉത്തരവിറക്കിയത്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് നാഷണൽ ഹെറാൾഡ് പത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. യങ് ഇന്ത്യൻ കമ്പനി പത്രത്തിനെ ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്നാരോപിച്ച് 2012 ൽ കോടതിയെ സമീപിച്ചത്. വൻ സാമ്പത്തിക ക്രമക്കേടാണ് ആരോപിക്കപ്പെട്ടിരുന്നത്. Content Highlights: National Herald Case,Supreme Court Stops Eviction


from mathrubhumi.latestnews.rssfeed http://bit.ly/2Kn4xgD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages