ഗോമൂത്രവും പഞ്ചഗവ്യ മരുന്നും കഴിച്ചപ്പോൾ സ്തനാര്‍ബുദം മാറിയെന്ന് സാധ്വി പ്രജ്ഞ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

ഗോമൂത്രവും പഞ്ചഗവ്യ മരുന്നും കഴിച്ചപ്പോൾ സ്തനാര്‍ബുദം മാറിയെന്ന് സാധ്വി പ്രജ്ഞ

ന്യൂഡൽഹി: ഗോമൂത്ര മിശ്രിതവും പശുക്കളിൽ നിന്ന്ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് നിർമിക്കുന്നമറ്റ് ഉൽപ്പന്നങ്ങളും തന്റെ അർബുദം ഇല്ലാതാക്കിയെന്ന് ഭോപ്പാലിലെബി.ജെ.പി സ്ഥാനാർഥി സാധ്വി പ്രജ്ഞ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പശുക്കളെ ചുറ്റിപ്പറ്റിയുള്ള വർത്തമാനകാല രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത് വേദനാജനകമാണ്. ഗോധനം അമൃതാണ്. സാധ്വി പറഞ്ഞു. പശുക്കളിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ആരോഗ്യനേട്ടങ്ങളേയും സാധ്വി പുകഴ്ത്തി. ഗോമൂത്രം കുടിച്ച് തന്റെ സ്തനാർബുദം മാറിയതാണ് സാധ്വി സ്വന്തം അനുഭവത്തിൽ നിന്നും എടുത്തുപറയുന്ന നേട്ടം. തനിക്ക്സ്തനാർബുദമുണ്ടായിരുന്നു. ഗോ മൂത്രവും പഞ്ചഗവ്യംചേർത്ത ആയുർവേദ മരുന്നുകളും കഴിച്ചാണ് രോഗം ഭേദമാക്കിയതെന്നും സാധ്വി അവകാശപ്പെട്ടു. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്, പാൽ എന്നിവ നിശ്ചിത അളവിൽ ചേർത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം. ഈ ചികിത്സയുടെ ജീവിക്കുന്ന തെളിവാണ് താനെന്നും സാധ്വി അവകാശപ്പെട്ടു. ഒരാൾ പശുവിനെ ഒരു പ്രത്യേക രീതിയിൽ തടവിയാൽ അയാളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സാധ്വി പറയുന്നു. പിന്നിൽ നിന്നും കഴുത്തിലേക്ക് തടവിയാൽ ഗോമാതാവിന് സന്തോഷമാവും. അത് നിങ്ങൾ ദിവസവും ചെയ്താൽ നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാവും. തിരിച്ചാണ് തടവുന്നതെങ്കിൽ രക്തസമ്മർദ്ദം മാറില്ല. ഇത് ശാസ്ത്രീയമാണെന്നും സാധ്വി പറഞ്ഞു. തിങ്കളാഴ്ചയാണ ഭോപ്പാലിൽ സാധ്വി നാമനിർദേശപത്രിക സമർപ്പിച്ചത്. മന്ത്രധ്വനികളുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദേശ സമർപ്പണം. മലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായ സാധ്വി ഇപ്പോൾ ജാമ്യത്തിലാണ്. മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെതിരെയാണ് സാധ്വിയുടെ മത്സരം. Content Highlights:Cow urine cured my breast cancer says Sadhvi Pragya


from mathrubhumi.latestnews.rssfeed http://bit.ly/2PnCTPn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages