ന്യൂഡൽഹി: ലോക്സഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഡൽഹിയിൽ നിന്നുള്ള ബിജെപി പാർലമെന്റംഗം ഉദിത് രാജ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ഉദിത് രാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നൽകിയില്ലെങ്കിൽ പാർട്ടിയോട് ഗുഡ്ബൈ പറയും, ഉദിത് രാജ് പറഞ്ഞു. വടക്കു പടിഞ്ഞാറൻഡൽഹിയിൽ നിന്നുള്ള എംപിയാണ് ഉദിത് രാജ്. I am waiting for ticket if not given to me I will do good bye to party — Dr. Udit Raj, MP (@Dr_Uditraj) April 23, 2019 മണ്ഡലത്തിനായി നടത്തിയ വികസനപ്രവർത്തനങ്ങൾ കണക്കിലെടുത്ത് തനിക്ക് സീറ്റ് ലഭിക്കുമെന്നും താൻ നാമനിർദേശപത്രിക സമർപ്പിക്കുമെന്നും ഉദിത് രാജ് പ്രത്യാശ പ്രകടിപ്പിച്ചു.പാർട്ടി വിടാൻ ബിജെപി പ്രേരിപ്പിക്കില്ലെന്നാണ് വിശ്വാസമെന്നും ഉദിത് രാജ് കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, രാജ്നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കൾ കാത്തിരിക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദിത് രാജ്പറഞ്ഞു. പാർട്ടി വിടേണ്ടി വന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് രാജ് സൂചന നൽകി. ദളിതരുടെ വിശ്വാസത്തെ തകർക്കാൻ പാർട്ടി മുതിരില്ലെന്ന് കരുതുന്നതായി ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ് സി/ എസ് ടി ഓർഗനൈസേഷൻസിന്റെ ദേശീയ അധ്യക്ഷൻ കൂടിയായ ഉദിത് രാജ് കൂട്ടിച്ചേർത്തു. 2014 ലെ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ രാഖി ബിർളയെ ഒരു ലക്ഷത്തിൽപരം വോട്ടുകൾക്കാണ് രാജ് പരാജയപ്പെടുത്തിയത്. Content Highlights: BJP Lawmaker Udit Rajs Ultimatum To Leave BJP
from mathrubhumi.latestnews.rssfeed http://bit.ly/2vfywfT
via
IFTTT
No comments:
Post a Comment