തിരുവനന്തപുരം: കനത്ത വേനല്‍ ചൂടിനു ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വിവിധ ഇടങ്ങളില്‍ കനത്ത മഴ ലഭിക്കുന്നത്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷമ കേന്ദ്രം അറിയിച്ചു.
വേനല്‍ മഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയില്‍ കുറവണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ. മലപ്പുറം ജില്ലയില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പും നല്‍കുന്നു. ഇത്തവണ 75 ശതമാനത്തോളം കുറവാണ് വേനല്‍ മഴയിലുണ്ടായത്.
അന്തരീക്ഷ താപനില മിക്ക ജില്ലകളിലും 40ഡിഗ്രിക്ക് മുകളിലായിരുന്നു. അതേസമയം കാലവര്‍ഷത്തിലും ഇത്തവണ കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
from mangalam.com http://bit.ly/2IptJ4e
via IFTTT
No comments:
Post a Comment