പെരിന്തല്‍മണ്ണ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കായി പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. മലപ്പുറം വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ്- ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ് ആംബുലന്‍സ് യാത്ര ചെയ്യുന്നത്. ഹൃദയ സംബന്ധമായ അസുഖത്തിന് അടിയന്തിര ചികിത്സയ്ക്കാണ് കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
പ്രത്യേക ആംബുലന്‍സില്‍ പോലീസ് സഹായത്തോടെ അഞ്ചരയോടെ യാത്ര തുടങ്ങുമെന്നാണ് വിവരം. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഒരുങ്ങുന്നത്. ഒരിക്കല്‍ കൂടി കൈകോര്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ടൊവിനോ തോമസും രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് ടൊവിനോയുടെ അഭ്യര്‍ത്ഥന.
from mangalam.com http://bit.ly/2IEwi1E
via IFTTT
No comments:
Post a Comment