ചൂട് കുറയുന്നില്ല; സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നീട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

ചൂട് കുറയുന്നില്ല; സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നീട്ടി

തിരുവനന്തപുരം: ചൂടിന് ശമനമില്ലാത്തതിനാൽ സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളിൽ വരുംദിവസങ്ങളിൽ താപനില ശരാശരിയിൽനിന്ന് മൂന്ന് ഡിഗ്രി വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്നുമണിവരെ നേരിട്ട് സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. നേരത്തെ ഏപ്രിൽ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ സംസ്ഥാനത്തെ താപനിലയിൽ വലിയ വ്യത്യാസമില്ലാത്തതിനാലാണ് മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടിയത്. മാർച്ച് ആദ്യവാരം മുതലാണ് സംസ്ഥാനത്തെ കൂടിയതാപനിലയിൽ വർധനവ് തുടങ്ങിയത്. ഇതിനിടെ പലഭാഗങ്ങളിലായി നിരവധി പേർക്ക് സൂര്യാഘാതമേൽക്കുകയും സൂര്യാഘാതമേറ്റ് മരണങ്ങൾ സംഭവിക്കുകയും ചെയ്തു. Content Highlights:heat stroke warning extended in kerala


from mathrubhumi.latestnews.rssfeed http://bit.ly/2G2Ibwy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages