'മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്'; പെരുമാറ്റച്ചട്ടം മറികടന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നാമജപ പ്രതിഷേധവുമായി ചിദാനന്ദപുരിയും ശശികലയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

'മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്'; പെരുമാറ്റച്ചട്ടം മറികടന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നാമജപ പ്രതിഷേധവുമായി ചിദാനന്ദപുരിയും ശശികലയും

തിരുവനന്തപുരം: മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുതെന്ന് പറഞ്ഞുകൊണ്ടുള്ള ശബരിമല കര്‍മ്മസമിതിയുടെ പ്രചരണം ശക്തം. ഇതുസംബന്ധിച്ച നോട്ടീസ് വിതരണവും തകൃതിയായി തന്നെ നടക്കുന്നുണ്ട്.

ഇതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുകയാണ് സമിതി. ധര്‍ണയെന്നായിരുന്നു പറഞ്ഞതെങ്കിലും നാമജപ പ്രതിഷേധമാണ് കര്‍മ സമിതി നടത്തുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ശബരിമല കര്‍മ സമിതിക്ക് ബാധകമല്ലെന്നും ശബരിമല ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് തന്നെ വോട്ട് തേടുമെന്നും ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദ പുരി പറയുന്നു.

എന്നാല്‍ കര്‍മസമിതിയുടെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഇടതുമുന്നണി നേതൃത്വം വ്യക്തമാക്കി. 20 സീറ്റുകളിലും വിജയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി മനസിലാക്കണമെന്നും ഹിന്ദു വോട്ടുകള്‍ മാത്രം നേടിയെടുക്കുന്നതിന് പകരമായി പ്രാക്ടിക്കലായി ചിന്തിക്കണമെന്നുമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.



from mangalam.com http://bit.ly/2Gk98f9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages