രാമക്ഷേത്രത്തിന്റെ പേരില്‍ ബിഹാറില്‍ ജെഡിയു-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

രാമക്ഷേത്രത്തിന്റെ പേരില്‍ ബിഹാറില്‍ ജെഡിയു-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

ഹാജിപുർ: ബിഹാറിൽ എൻഡിഎ സഖ്യ കക്ഷികളായ ബിജെപിയുടേയും ജെഡിയുവിന്റേയും പ്രാദേശിക നേതാക്കൾ തമ്മിൽ പൊതുവേദിയിൽ സംഘർഷം. രാമക്ഷേത്രത്തെ ചൊല്ലിയാണ് സംഘർമുണ്ടായത്. രാമക്ഷേത്രം പ്രചാരണായുധമല്ലെന്ന് ജെഡിയു നേതാക്കളും ആണെന്ന് ബിജെപി നേതാക്കളും യോഗത്തിൽ പറഞ്ഞതോടെയാണ് സംഘർഷത്തിലേക്കെത്തിയത്. രാം വിലാസ് പാസ്വാന്റെ ഇളയ സഹോദരനും ലോക്ജനശക്തി പാർട്ടിയുടെ സ്ഥാനാർഥിയുമായ പശുപതി കുമാർ പരസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ലോക്ജനശക്തി പാർട്ടിയും ബിജെപി-ജെഡിയു സഖ്യത്തിന്റെ ഭാഗമാണ്. യോഗത്തിനെത്തിയ ബിജെപി പ്രവർത്തകർ ടേബിളുകൾ മറിച്ചിടുകയും കസേരകൾ എടുത്തെറിയുകയും ചെയ്തെന്ന് ജെഡിയു നേതാവ് സഞ്ജയ് വർമ പറഞ്ഞു. പ്രവർത്തകർതമ്മിലുള്ള സംഘർഷംസ്ഥാനാർഥിയായ പശുപതി കുമാർ ഇടപെട്ട് ഒഴിവാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ആകെയുള്ള 40 സീറ്റുകളിൽ ജെഡിയുവും ബിജെപിയും 17 വീതം സീറ്റുകളിലും ലോക് ജനശക്തി പാർട്ടി ആറ് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാമക്ഷേത്രം, ആർട്ടിക്കിൾ 370, 35 എ, പൗരത്വഭേദഗതി ബില്ല്, തുടങ്ങി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങളിലും ജെഡിയുവിന് യോജിപ്പില്ല. ബിജെപിക്കും ജെഡിയുവിനും പലകാര്യങ്ങളിലും വ്യത്യസ്ത കാഴ്ചപാടുകളാണെന്ന് കഴിഞ്ഞ ദിവസം മുതിർന്ന ജെഡിയു നേതാവ് കെ.സി.ത്യാഗിയും പറഞ്ഞിരുന്നു. വർഗീയ പ്രസ്താവനകൾ നടത്തി വോട്ടർമാരെ സ്വാധീനിക്കാൻ നോക്കുന്നത് ഖേദകരാണ്. 45 വർഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഒരിക്കൽ പോലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങൾ ലംഘിക്കേണ്ടി വന്നിട്ടില്ലെന്നും ത്യാഗി പറഞ്ഞു. Content Highlights:BJP, JD(U) Workers Clash At A Meeting, Disagree Over Ram Temple


from mathrubhumi.latestnews.rssfeed http://bit.ly/2DbC6vU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages