'ഞാനതൊക്കെ പുറത്ത് വിട്ടാല്‍ അവരൊക്കെ എവിടെ പോയൊളിക്കും; സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിന് വ്യക്തമായ കാരണം, ബിജെപിയില്‍ എത്തിയതിനും വ്യക്തമായ കാരണമുണ്ട്'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 14, 2019

'ഞാനതൊക്കെ പുറത്ത് വിട്ടാല്‍ അവരൊക്കെ എവിടെ പോയൊളിക്കും; സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിന് വ്യക്തമായ കാരണം, ബിജെപിയില്‍ എത്തിയതിനും വ്യക്തമായ കാരണമുണ്ട്'; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെത്തിയതോടെ പ്രചരണചൂട് കൂടിയിരിക്കുകയാണ്. താന്‍ സിനിമയില്‍ അവതരിപ്പിച്ച അനീതിക്കും അഴിമതിക്കും എതിരെ പോരാടുന്ന നിരവധി കഥാപാത്രങ്ങളാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാവണമെന്ന തന്നിലുള്ള ആഗ്രഹമായിരിക്കും അത്തരം കഥാപാത്രങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയിരുന്നതെന്ന് ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം.

എന്നാല്‍ അത്തരത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സമയം പോടാ എന്ന് പോലും വിളിക്കാന്‍ തനിക്കാവുമായിരുന്നില്ലെന്ന് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി. വെള്ളിത്തിരയില്‍ ചെയ്ത ശക്തമായ കഥാപാത്രങ്ങളുടെ സ്വഭാവം പിന്നീട് ജിവതത്തിലും പ്രവര്‍ത്തിയിലും തന്നിലേക്ക് വരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള മാറ്റത്തിന് വ്യക്തമായ കാരണവും സുരേഷ് ഗോപി പറയുന്നു. നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സ്ഥിതിയെ എന്നും തുടര്‍ച്ചയായി വിമര്‍ശിച്ചാല്‍ മാത്രം മതിയോ അതിനുവേണ്ടി എന്ത് മറുപ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. കഴിഞ്ഞ മൂന്ന് വര്‍ഷം ഒരു നോമിനേറ്റഡ് എം.പി. എന്ന നിലയ്ക്ക് താന്‍ ഒന്നും ചെയ്തില്ല എന്ന് ആരും പറയില്ല. അങ്ങനെ ചെയ്താല്‍ കുറച്ച് കാശ് ചിലവാക്കിയെങ്കിലും താന്‍ എന്ത് ചെയ്തു എന്നതിന്റെ രേഖകള്‍ പൊതു ജനസമക്ഷം എത്തിക്കും അതിന്റെ രേഖകള്‍ കേരളത്തിലെ പതിനാല് ജില്ലാ കളക്ടര്‍മാരുടെയും കയ്യിലുണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റ് നോമിനേറ്റഡ് എം.പിമാര്‍ എന്ത് ചെയ്തുവെന്നും അതുമായി തന്റെ പ്രവര്‍ത്തികള്‍ താരതമ്യം ചെയ്താല്‍ വ്യക്തമാവുമെന്നും ഞാനതൊക്കെ പുറത്ത് വിട്ടാല്‍ അവരൊക്കെ എവിടെ പോയൊളിക്കും.-സുരേഷ് ഗോപി ചോദിക്കുന്നു.



from mangalam.com http://bit.ly/2GkrUTQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages