തിരുവനന്തപുരം: സംസ്ഥാനത്തെ പ്രചരണ പരിപാടികളില്‍ എഐസിസിക്ക് പൂര്‍ണതൃപ്തിയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണം വിലയിരുത്താനെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് മാധ്യമങ്ങളോട് പറയുകയായിരുന്നു.
കേരളത്തിലെ 20 നിയമസഭാ മണ്ഡലങ്ങളിലും നിരീക്ഷകരുണ്ടെന്നും തിരുവനന്തപുരത്ത് പ്രത്യേകമായി ഒരാളെ നിയമിക്കുക മാത്രമാണ് ചെയ്തത്. ഇവിടുത്തെ പ്രചരണത്തിന് കുറവുകള്‍ കൊണ്ടല്ല ഒരാളെ കൂടി അധികം നിരീക്ഷണത്തിന് വച്ചത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവുമധികം ജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരമെന്നും കെ.സി.വെണുഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചരണത്തില്‍ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സഹകരിക്കുന്നില്ലെന്ന പരാതി ഗൗരവമായാണ് എഐസിസി കാണുന്നത്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ പ്രചരണപുരോഗതി വിലയിരുത്താനും ഏകോപിപ്പിക്കാനും എഐസിസി പ്രത്യേക പ്രതിനിധിയായി നാനാ പഠോലെയെ നിയമിച്ചത്.
പ്രചാരണം വിലയിരുത്താന്‍ ഇന്ന് സീനിയര്‍ നേതാക്കളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രത്യേക അവലോകനയോഗം ചേരുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളുടേയും ചുമതലയുള്ള യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
from mangalam.com http://bit.ly/2IxPT3d
via IFTTT
No comments:
Post a Comment