കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി)യുടെ രണ്ടാം വാർഷിക സമ്മേളനം വെള്ളിയാഴ്ച കൊച്ചിയിൽ നടക്കും. ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പുമന്ത്രി കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തമിഴ് സംവിധായകൻ പാ രഞ്ജിത് ആണ് മുഖ്യതിഥിയായി എത്തുന്നത്. സുപ്രീം കോടതി അഭിഭാഷക വൃന്ദ്രാ ഗ്രോവർ മുഖ്യപ്രഭാഷണവും ബോളിവുഡ് നടി സ്വര ഭാസ്കർ, സംവിധായകൻ ഡോ. ബിജു, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, ബിന്ദു വി.സി എന്നിവർ ആശംസയും അർപ്പിക്കും. സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനവും സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും. കെ.കെ ഷൈലജ ടീച്ചർ ആണ് സംഘടനയിലെ അംഗങ്ങൾക്ക് വേണ്ടി സെറ്റ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിനോടനുബന്ധിച്ച് സിതാരയും പുഷ്പാവതിയും സംഘവും നയിക്കുന്ന ഗാനസന്ധ്യയും അരങ്ങേറും. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമൻ ഇൻ സിനിമാ കളക്ടീവ് രൂപീകൃതമാകുന്നത്. മഞ്ജു വാര്യർ, പാർവതി, ബീനാ പോൾ, അഞ്ലി മേനോൻ, റിമാ കല്ലിങ്കൽ, ദീദി ദാമോദരൻ, പത്മപ്രിയ ജാനകിരാമൻ, വിധു വിൻസെന്റ്, സജിതാ മഠത്തിൽ, രമ്യാ നമ്പീശൻ തുടങ്ങിയവർ ചേർന്നാണ് സംഘടനയ്ക്ക് രൂപം നൽകിയത്. മൂന്നാമത്തെ വർഷത്തേക്ക് കാലെടുത്തു വയ്ക്കുന്ന സംഘടനയ്ക്ക് ആശംസകൾ നേർന്ന് വൃന്ദാ കാരാട്ട്, എൻ.എസ് മാധവൻ, ജി.പി രാമചന്ദ്രൻ, ശാരദക്കുട്ടി എന്നിവർ രംഗത്ത് വന്നിട്ടുണ്ട്. Content Highlights:women in cinema collective second anniversary celebration in kochi, pa renjith, swara bhaskar,shylaja teacher
from mathrubhumi.latestnews.rssfeed http://bit.ly/2L4f68E
via
IFTTT
No comments:
Post a Comment