വന്‍ വിജയം നേടുമെന്ന് യുഡിഎഫ് ; കുഞ്ഞാലിക്കുട്ടിയും രാഹുലും രണ്ടു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടും ; ഹൈബിയും ബഷീറും 50,000 ത്തിന്റെ ഭൂരിപക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

വന്‍ വിജയം നേടുമെന്ന് യുഡിഎഫ് ; കുഞ്ഞാലിക്കുട്ടിയും രാഹുലും രണ്ടു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടും ; ഹൈബിയും ബഷീറും 50,000 ത്തിന്റെ ഭൂരിപക്ഷം

കൊച്ചി: മലബാറില്‍ വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലും എറണാകുളത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വന്‍ വിജയം നേടുമെന്ന് പ്രതീക്ഷയുമായി യുഡിഎഫ്. ഹൈബി ഈഡന്‍ 50,000 വോട്ടുകള്‍ക്കും മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി രണ്ട് ലക്ഷം വോട്ടുകള്‍ക്കും പൊന്നാനിയില്‍; ഇ ടി മുഹമ്മദ് ബഷീര്‍ 75,000 ല്‍ അധികം വോട്ടിനും ലീഗിന് മേല്‍ക്കൈയ്യുള്ള വയനാട്ടിലെ മണ്ഡലങ്ങളില്‍ നിന്നുമാത്രം രാഹുലിന് ഒരു ലക്ഷത്തില്‍ പരം ഭൂരിപക്ഷം കിട്ടുമെന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്.

അവലോകന യോഗത്തില്‍ ഹൈബിയുടെ ഭൂരിപക്ഷം എണ്‍പതിനായിരം വരെ എത്താമെന്നും യുഡിഎഫ് വിലയിരുത്തുന്നു. പറവൂരില്‍ മാത്രം ഹൈബിയ്ക്ക് പതിനൊന്നായിരം വോട്ടുകളുടെ ഭൂരിപക്ഷം കിട്ടും. നിയമസഭാ മത്സരത്തില്‍ നഷ്ടപ്പെട്ട തൃപ്പൂണിത്തുറയില്‍ നിന്നും മൂവായിരം വോട്ടിന്റെ മേല്‍ക്കൈയ്യും കൊച്ചിയില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷവും കിട്ടും. തൃക്കാക്കര, വൈപ്പിന്‍ മേഖലകളില്‍ 50,000 വോട്ടിന്റെ വിജയവും കിട്ടുമെന്നാണ് കണക്കുകൂട്ടല്‍. വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ഗാന്ധിക്ക് ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മേഖലകളില്‍ നിന്നു മാത്രം ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം ലഭിക്കും. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ മുസ്‌ളീംലീഗ് വന്‍മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് രണ്ടു ലക്ഷം വോട്ടിന് ജയിക്കും. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞ പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളില്‍ കുഞ്ഞാലിക്കുട്ടി ഇത്തവണ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ 75,000 വോട്ടിനും വിജയിക്കും.

തൃത്താല മണ്ഡലത്തിലും യുഡിഎഫ് മുന്നേറ്റം ഉറപ്പാണ്. 75,000 മുതല്‍ ഒരു ലക്ഷം വരെ വോട്ടിന് ഇ ടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്ന് മുന്നണി ഭാരവാഹികള്‍ പറയുന്നത്. മുന്നണി സംവിധാനമില്ലാത്ത സ്ഥലങ്ങളില്‍പ്പോലും ലീഗിനൊപ്പം കോണ്‍ഗ്രസും സജീവമായിരുന്നു. കോട്ടക്കല്‍, തിരൂരങ്ങാടി, തിരൂര്‍ മണ്ഡലങ്ങളില്‍ ഇടി മുഹമ്മദ് ബഷീറിന് മുന്‍തൂക്കമുണ്ടാകും. താനൂരില്‍ ലീഡ് ലഭിക്കും. ഇടതുമുന്നണിയുടെ കൈവശമുള്ള തവനൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പമാകും പോരാട്ടമെന്നും യുഡിഎഫ് യോഗം വിലയിരുത്തുന്നു.



from mangalam.com http://bit.ly/2UXcU7s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages