ചലഞ്ചേഴ്‌സ് ജയമറിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ചലഞ്ചേഴ്‌സ് ജയമറിഞ്ഞു

ചണ്ഡീഗഡ്‌: ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്‌ ആദ്യ ജയം. ശനിയാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ അവര്‍ പഞ്ചാബ്‌ കിങ്‌സ് ഇലവനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചു. 12-ാം സീസണിലെ ആദ്യ ജയം കുറിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട്‌ കോഹ്ലിക്കു പിഴ ശിക്ഷയേറ്റു വാങ്ങേണ്ടി വന്നു.
ഓവറുകള്‍ സമയത്തു പൂര്‍ത്തിയാക്കാത്തതിനാണു കോഹ്ലി പിഴയേറ്റു വാങ്ങിയത്‌. ടീമിന്റെ ആദ്യ തെറ്റായതിനാല്‍ 12 ലക്ഷം രൂപയാണ്‌ പിഴയായി കോഹ്‌ലി അടയ്‌ക്കേണ്ടത്‌. തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷമാണു ബാംഗ്ലൂര്‍ ടീം ജയിക്കുന്നത്‌. കോഹ്‌ലി 67 റണ്‍ നേടി പുറത്തായെങ്കിലും എ.ബി. ഡിവിലിയേഴ്‌സ് - മാര്‍കസ്‌ സ്‌റ്റോനിസ്‌ സഖ്യ മത്സരം ബാംഗ്ലൂരിനു അനുകൂലമാക്കി. കളി തീരാന്‍ നാല്‌ പന്തുകള്‍ ശേഷിക്കെയാണ്‌ അവര്‍ ജയിച്ചത്‌്.
കിങ്‌സ് ഇലവന്റെ ക്രിസ്‌ ഗെയില്‍ 99 റണ്‍ നേടിയെങ്കിലും ബൗളിംഗില്‍ അവസാനം തിരിച്ചുവരവ്‌ നടത്തിയ റോയല്‍ ചലഞ്ചേഴ്‌സ് അവരടെ 173 റണ്ണില്‍ പിടിച്ചുകെട്ടി. പാര്‍ഥിവ്‌ പട്ടേല്‍ പതിവു പോലെ അടിച്ചു തകര്‍ത്ത്‌ തുടങ്ങിയെങ്കിലും 9 പന്തില്‍ 19 റണ്‍സ്‌ നേടി താരം പുത്തായി. രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ കോഹ്‌ലി-എ.ബി.ഡി. കൂട്ടുകെട്ട്‌ പതിയെ മത്സരത്തില്‍ പിടിമുറുക്കി. പഞ്ചാബിന്റെ മോശം ഫീല്‍ഡിങ്‌ കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. മത്സരം അവസാന അഞ്ചോവറിലേക്ക്‌ എത്തിയപ്പോള്‍ 48 റണ്ണായിരുന്നു ബാംഗ്ലൂര്‍ നേടേണ്ടിയിരുന്നത്‌.
മുഹമ്മദ്‌ ഷമി എറിഞ്ഞ 16-ാം ഓവറില്‍ വിരാട്‌ കോഹ്‌ലി മുരുഗന്‍ അശ്വിന്‍ പിടിച്ച്‌ പുറത്തായപ്പോള്‍ പഞ്ചാബ്‌ സാധ്യതകള്‍ കണ്ടു. 85 റണ്ണാണ്‌ കോഹ്‌ലി-എബിഡി കൂട്ടുകെട്ട്‌ നേടിയത്‌. രവിചന്ദ്രന്‍ അശ്വിന്‍ അടുത്ത ഓവറും കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ അവസാന മൂന്നോവറിലെ ലക്ഷ്യം 38 ആയി. 18-ാം ഓവറിലെ മൂന്നാം പന്തില്‍ സ്‌റ്റോനിസ്‌ ഒരവസരം നല്‍കിയെങ്കിലും മുരുഗന്‍ അശ്വിന്‍ കൈവിട്ടു. അടുത്ത പന്തില്‍ ഡിവിലിയേഴ്‌സ് സിക്‌സറടിച്ചു. ആ ഓവറില്‍ 18 റണ്‍ പിറന്നു. അവസാന രണ്ടോവറിലെ ലക്ഷ്യം 20 റണ്ണായി. ഡിവിലിയേഴ്‌സ് 38 പന്തില്‍ 59 റണ്ണുമായി പുറത്താകാതെ നിന്നപ്പോള്‍ 16 പന്തില്‍ 28 റണ്ണുമായി സ്‌റ്റോനിസും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ 46 റണ്ണാണ്‌ എബിഡി-സ്‌റ്റോനിസ്‌ കൂട്ടുകെട്ട്‌ നേടിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത കിങ്‌സ് ഇലവന്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 173 റണ്ണെടുത്തു. വെടിക്കെട്ട്‌ ബാറ്റ്‌സ്മാന്‍ ക്രിസ്‌ ഗെയ്‌ലിന്‌ സെഞ്ചുറി നഷ്‌ടമായി. 64 പന്തില്‍ അഞ്ച്‌ സിക്‌സറും 10 ഫോറുമടക്കം 99 റണ്ണെടുത്ത ക്രിസ്‌ ഗെയ്‌ല്‍ പുറത്താകാതെനിന്നു. 16 പന്തില്‍ 18 റണ്ണെടുത്ത മന്‍ദീപ്‌ സിങ്‌ ഗെയ്‌ലിനു കൂട്ടായി ക്രീസിലുണ്ടായിരുന്നു.



from mangalam.com http://bit.ly/2V4BhPS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages