കോതമംഗലം: ഡോളര്‍ മാറാനെന്ന വ്യാജേന വിദേശ പണമിടപാട് സ്‌ഥാപനത്തിലെത്തി പണവുമായി മുങ്ങിയ വിദേശികള്‍ ഒന്നരവര്‍ഷത്തിനുശേഷം അറസ്‌റ്റില്‍. ഇറാന്‍ സ്വദേശികളായ സിറാജുദ്ദീന്‍ ഹൈദരി(57), ഭാര്യ ഹോസ്‌ന, ബന്ധു ബഹ്‌മാന്‍ എന്നിവരാണു പിടിയിലായത്.
കോതമംഗലത്തെ കേസില്‍ സിറാജുദ്ദീന്‍ മാത്രമാണ് പ്രതി. എന്നാല്‍, മറ്റു രണ്ടുപേരും ആറ്റിങ്ങലില്‍ കഴിഞ്ഞവര്‍ഷം നടന്ന സമാനമായ തട്ടിപ്പില്‍ പ്രതികളാണെന്നും ഇവരെ ആറ്റിങ്ങള്‍ പോലീസിന് കൈമാറുമെന്നും പോലീസ് അറിയിച്ചു. സിറാജുദ്ദീന്‍ മറ്റിടങ്ങളിലും കേസുകളില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നു. 2017 നവംബര്‍ 19 ന് കോതമംഗലത്തെ ഒരു ഫോറെക്‌സ് സ്‌ഥാപനത്തില്‍ ഡോളര്‍ മാറാനെത്തിയശേഷം ഉടമയുടെ കണ്ണുവെട്ടിച്ച് രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന 13,000 സൗദി റിയാലുമായി ഇവര്‍ മുങ്ങുകയായിരുന്നു.
ഉടമയുടെ പരാതിയില്‍ അന്വേഷണം തുടരുകയായിരുന്നു. അന്നു സിറാജുദ്ദീനൊപ്പം ഹോസ്‌ന എത്തിയിരുന്നുവെങ്കിലും സ്‌ഥാപനത്തില്‍ കയറിയിരുന്നില്ല.
അതിനു പിന്നാലെ ഇവര്‍ രാജ്യംവിട്ടെങ്കിലും പിന്നീടു പലതവണ കേരളത്തില്‍ വന്നിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ ദിവസം രാത്രി അങ്കമാലിയിലെ നക്ഷത്ര ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ ഇവരെ ചില സംശയങ്ങളുടെ പേരില്‍ പോലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പണം തട്ടിയ കാര്യം ഇവര്‍ സമ്മതിക്കുകയും പണം തിരിച്ചുനല്‍കാമെന്നു പോലീസിനെ അറിയിക്കുകയും ചെയ്‌തു.
എന്നാല്‍, ഇവര്‍ കേരളത്തിലെ പതിവ് സന്ദര്‍ശകരാണെന്നതിനു തെളിവ് ലഭിച്ചതിനാല്‍ സമാനമായ മറ്റു തട്ടിപ്പുകളുടെ വിവരംകൂടി ശേഖരിക്കാനുള്ള ശ്രമത്തിലാണു പോലീസ് എന്നറിയുന്നു. രാജ്യാന്തര ബന്ധം സംശയിക്കുന്നതിനാല്‍ അത്തരത്തിലുള്ള അന്വേഷണത്തിനും സാധ്യതയുണ്ട്. കോതമംഗലം സി.ഐ: ടി.ഡി. സുനില്‍കുമാര്‍, എസ്.ഐമാരായ രജന്‍കുമാര്‍, നാസര്‍, എ.എസ്.ഐ. ഷാജി കുര്യാക്കോസ്, സി.പി.ഒമാരായ ജോബി ജോണ്‍, ജീമോന്‍ കെ.പിള്ള, നിജു കെ.ഭാസ്‌കര്‍, ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
from mangalam.com http://bit.ly/2KDCfi0
via IFTTT
No comments:
Post a Comment