എറണാകുളം: കല്ലട ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ച സംഭവത്തിനെതിരായ പ്രതിഷേധത്തിന് വര്‍ഗീയ നിറം നല്‍കി സംഘപരിവാര്‍. കല്ലടയ്‌ക്കെതിരായ പരാതികള്‍ ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് സംഘപരിവാര്‍. സംഘപപരിവാര്‍ ഗ്രൂപ്പുകള്‍ വഴി ഇത്തരം പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥാണ് ഇത്തരം പ്രചരണം തുടങ്ങിവച്ചിരിക്കുന്നത്.
ഏകപക്ഷീയമായ പ്രചരണങ്ങളാണ് കല്ലടയ്‌ക്കെതിരെ നടക്കുന്നതെന്ന് പ്രതീഷ് ആരോപിച്ചു. കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയ പ്രചരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം എന്താണ് ലുലുവിലെ ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ യൂസഫലിയെ ഇങ്ങനെ കാണുമോ പ്രദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
കല്ലടയ്‌ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ആസൂത്രിതമാണെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ഗ്രൂപ്പിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. നെഹ്‌റു ഗ്രൂപ്പ്, നിറപറ, അറ്റ്‌ലസ് എന്നിവയ്‌ക്കെതിരെ നടന്നതു പോലെയുള്ള ഗൂഢാലോചനയാണിതെന്നും ഇത് ഹിന്ദു വിരുദ്ധതയാണെന്നും അവര്‍ ആരോപിക്കുന്നു.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ബസിനുള്ളിലാണ് യാത്രക്കാര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഹരിപ്പാട് വച്ച് വാഹനം തകരാറിലായത് പോലീസിനെ അറിയിച്ചതും പകരം ബസ് വിട്ടുനല്‍കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടതുമാണ് കല്ലട മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്. ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ കല്ലട മാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ ബസില്‍ കയറി പരാതിപ്പെട്ട യാത്രക്കാരെ മര്‍ദ്ദിക്കുകയും ബസില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു.
from mangalam.com http://bit.ly/2Gswn5H
via IFTTT
No comments:
Post a Comment