കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് ദിനത്തില്‍ പോളിംഗ് ഏജന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ്‍ ദിനജ്പുരിലെ ബുനിയാദ്പുര്‍ സ്വദേശി ബാബുലാല്‍ മുര്‍മു ആണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക സൂചനയാണ് പോലീസ് നല്‍കുന്നത്.
അതിനിടെ, ഒഡീഷയിലെ ദെങ്കനാല്‍ കാന്തപലില്‍ പോളിംഗ് ഓഫീസര്‍ ബൂത്തില്‍ കുഴഞ്ഞുവീണു മരിച്ചു. 41ാം നമ്പര്‍ ബൂത്തിലെ ഓഫീസറാണ് ഡ്യുട്ടിക്കിടെ മരണപ്പെട്ടത്.
ജമ്മു കശ്മീരില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പോളിംഗ് ഏജന്റിലെ മര്‍ദ്ദിച്ചു. അനന്തനാഗ് ജില്ലയിലെ ബിജ്‌ബെഹറയിലെ പോളിംഗ് സ്‌റ്റേഷനിലാണ് ഏജന്റിന് മര്‍ദ്ദനമേറ്റത്. വ്യാജവോട്ടിനെതിരെ പ്രതികരിച്ചതിനാണ് ആക്രമണമെന്ന് സൂചനയുണ്ട്.
Jammu & Kashmir: Peoples Democratic Party (PDP) supporters thrash a National Conference (NC) polling agent at Bijbehara polling station of Anantnag district, alleging bogus voting. #LokSabhaElections2019 pic.twitter.com/yay2nDMQlI— ANI (@ANI) April 23, 2019
from mangalam.com http://bit.ly/2UQUxkh
via IFTTT
No comments:
Post a Comment