ലിംഗവലിപ്പം കൂട്ടാന്‍ ഗിനിയന്‍ യുവാക്കളുടെ 'സ്വയം ചികിത്സ';അത്യന്തം അപകടകരമെന്ന് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

ലിംഗവലിപ്പം കൂട്ടാന്‍ ഗിനിയന്‍ യുവാക്കളുടെ 'സ്വയം ചികിത്സ';അത്യന്തം അപകടകരമെന്ന് മുന്നറിയിപ്പ്

പോർട്ട് മോറെസ്ബി (പാപുവ ന്യൂ ഗിനിയ): ലിംഗവലിപ്പം വർധിപ്പിക്കാൻ അശാസ്ത്രീയ സംവിധാനങ്ങൾ സ്വീകരിക്കുന്ന പാപുവ ന്യൂ ഗിനിയയിലെ പുരുഷന്മാർക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഡോക്ടർമാർ. വലിപ്പം വർധിപ്പിക്കാൻ സിലിക്കോൺ, കുക്കിങ് ഓയിൽ, വെളിച്ചെണ്ണ, ബേബി ഓയിൽ, തുടങ്ങിയ പദാർഥങ്ങൾ യുവാക്കൾ തുടർച്ചയായി കുത്തിവെക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഡോക്ടർമാർ പൊതു അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ലൈംഗികഅവയവത്തിനുണ്ടായ തകരാറുകളെ തുടർന്ന് അഞ്ഞൂറിലധികം യുവാക്കളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാപ്പുവ ന്യൂ ഗിനിയിലെ പോർട്ട് മോറെസ്ബി ജനറൽ ഹോസ്പിറ്റലിൽ എത്തിയതെന്ന് ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇതിലും എത്രയോ മടങ്ങ് ഉണ്ടായേക്കാമെന്നാണ് ഡോക്ടർമാർ പങ്കുവെയ്ക്കുന്ന ആശങ്ക. കഴിഞ്ഞ രണ്ട് വർഷമായി ആഴ്ചയിൽ കുറഞ്ഞത് അഞ്ച് കേസുകൾ ഇത്തരത്തിൽ ഞാൻ കൈകാര്യം ചെയ്യുന്നുണ്ട്.ലൈംഗിക തകരാറുകളോ ലിംഗത്തിന്റെ രൂപത്തിൽ ഉണ്ടാവുന്ന വ്യത്യാസങ്ങളോ ആണ് മിക്കവരുടേയും പ്രശ്നം. യുവാക്കൾ മാത്രമല്ല, എല്ലാ പ്രായത്തിലും ഉൾപ്പെടുന്ന പുരുഷന്മാർ സമാനമായ പ്രശ്നത്തിന് ചികിത്സ തേടി എത്താറുണ്ട്. ഈ രീതി ഒട്ടും ശാസ്ത്രീയമല്ലെന്നും അത്യന്തം അപകടകരമാണെന്നും ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ അകുലേ ഡാൻലോപ് ഗാർഡിയനോട് വെളിപ്പെടുത്തി. സ്വയം ചികിത്സ ഇവരിൽ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ലിംഗത്തിൽ തടിപ്പും ചൊറിച്ചിലുമായാണ്ഇവരിൽ പലരും ചികിത്സയ്ക്കായ് എത്തുന്നത്. വൃഷണസഞ്ചിയിലെ തടിപ്പ്, ദശവളർച്ച, തുടങ്ങിയവ ഇതിനോടകം പലരിലും ഗുരുതരമായ അവസ്ഥയിലെത്തിയിട്ടുണ്ട്. ഇത് തുടർന്നാൽ കാൻസർ പോലുള്ള ഗുരുതര പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും ഡാൻലോപ് പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് പുരുഷന്മാർക്കിടയിൽ ഈ പ്രവണത വർധിച്ചു വരുന്നതെന്നതിന് കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്.ലൈംഗിക അനുഭവം വർധിപ്പിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന് ചില പുരുഷന്മാർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അശ്ലീലദൃശ്യങ്ങൾ കാണുന്നതുമായി ഇതിന് ബന്ധമുണ്ടായേക്കാമെന്നുമാണ് പ്രാഥമിക നിരീക്ഷണം. Content highlights:Botched penis enlargements, Papua New Guinea


from mathrubhumi.latestnews.rssfeed http://bit.ly/2Zcro1N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages