റഫാല്‍ കരാറിന് പിന്നാലെ അംബാനിയുടെ കമ്പനിക്ക്‌ ഫ്രാന്‍സ് 14.37 കോടി യൂറോ നികുതിയിളവ് നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

റഫാല്‍ കരാറിന് പിന്നാലെ അംബാനിയുടെ കമ്പനിക്ക്‌ ഫ്രാന്‍സ് 14.37 കോടി യൂറോ നികുതിയിളവ് നല്‍കി

ന്യൂഡൽഹി: റഫാൽ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനിൽ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാൻസ് 14.37 കോടി യൂറോയുടെ (ഏകദേശം 11000 കോടി രൂപ)നികുതി ഒഴിവാക്കി നൽകിയതായി റിപ്പോർട്ട്. ഇന്ത്യ 36 റഫാൽ പോർ വിമാനങ്ങൾവാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് ഫ്രഞ്ച് സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചതെന്ന് ഫ്രഞ്ച് പത്രം ലെ മോൺഡേ റിപ്പോർട്ട് ചെയ്യുന്നു. 2007 മുതൽ 2012 വരെയുള്ള കാലയളവിൽ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയൻസിന്റെ ഫ്രാൻസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിലയൻസ് അറ്റ്ലാന്റിക് ഫ്ളാഗ് ഫ്രാൻസ് എന്ന പേരിലുള്ള കമ്പനി. 15.1 കോടിയൂറോയാണ് നികുതി ഇനത്തിൽ ഈ കമ്പനി നൽകാനുണ്ടായിരുന്നത്.നികുതി വെട്ടിപ്പിന് അനിൽ അംബാനിയുടെ കമ്പനി ഫ്രാൻസിൽ അന്വേഷണം നേരിടുന്ന സമയത്താണ് റഫാൽ ഇടപാട് നടന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അന്വേഷണം നടക്കുന്നസമയത്താണ് 2015 ഏപ്രിൽ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചർച്ച നടത്തിയത്. തുടർന്ന്36 പോർ വിമാനങ്ങൾ വാങ്ങാനുള്ളതീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ഇതിനു തൊട്ടു പിന്നാലെയാണ് ഫ്രാൻസ് റിലയൻസിന് 14.37 കോടി യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്. ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 73 ലക്ഷംയൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാൻ അവസരം നൽകിയെന്നും റിപ്പോർട്ട് പറയുന്നു. അനിൽ അംബാനിയുടെ കമ്പനിയെ റഫാൽ ഇടപാടിൽ പങ്കാളിയാക്കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. റഫാൽ ഇടപാടിന്റെ ഭാഗമായി ഫ്രാൻസിന് ലഭിക്കേണ്ട 14.37 കോടി യൂറോ നഷ്ടപ്പെടുത്തിയതായുള്ളറിപ്പോർട്ട് ഫ്രാൻസിലും വലിയ ചർച്ചകൾക്ക് ഇടായാക്കിയിട്ടുണ്ട്. Content Highlights:rafale deal, Reliance, tax evasion, france, anil ambani


from mathrubhumi.latestnews.rssfeed http://bit.ly/2v3cVXS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages