ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടാന്‍ കാരണം തന്റെ ശാപമെന്ന്‌ സാധ്വി പ്രജ്ഞാ ഠാക്കൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടാന്‍ കാരണം തന്റെ ശാപമെന്ന്‌ സാധ്വി പ്രജ്ഞാ ഠാക്കൂര്‍

ഭോപ്പാൽ: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മുൻ മുംബൈ എടിഎസ് തലവൻ ഹേമന്ദ് കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമാണെന്ന്മലെഗാവ് സ്ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂർ. നിങ്ങളുടെഅവസാനമായെന്ന് താൻ കർക്കറയോട് പറഞ്ഞ്പറഞ്ഞ് രണ്ടുമാസത്തിനുള്ളിൽ കർക്കറെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന്പ്രജ്ഞാ സിങ് ഠാക്കൂർ അവകാശപ്പെട്ടു. 2008-ൽ 166 പേരുടെ ജീവൻ കവർന്ന മുംബൈ ഭീകരാക്രമണത്തിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഹേമന്ദ് കർക്കറെ കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു അദ്ദേഹം. പ്രജ്ഞാ സിങ് ഠാക്കൂർ പ്രതിയായ മലേഗാവ് സ്ഫോടന കേസ് അന്വേഷിച്ചിരുന്നത് കർക്കറെയായിരുന്നു. എനിക്കെതിരെ തെളിവ് ലഭിച്ചില്ലെങ്കിൽ എന്നെ വിട്ടയക്കാൻ ഞാൻ കർക്കറയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം പറഞ്ഞത്, തെളിവുകൾ ഞാൻ കൊണ്ടുവരും, നിങ്ങളെ വിട്ടയക്കില്ല എന്നായിരുന്നു. നിങ്ങൾ തകർന്നടിയുമെന്ന് ആ സമയം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കർക്കറെ ദേശവിരുദ്ധനും മതവിരുദ്ധനുമായിരുന്നു. നിങ്ങളിത് വിശ്വസിക്കില്ലെങ്കിലും എനിക്കതറിയാമെന്നുംപ്രജ്ഞാ സിങ് ഠാക്കൂർ പറഞ്ഞു. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു പ്രജ്ഞാ ഠാക്കൂറിന്റെ പരാമർശങ്ങൾ. Content Highlights:Hemant Karkare died because I cursed him: Sadhvi Pragya


from mathrubhumi.latestnews.rssfeed http://bit.ly/2IPttuP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages