മാതൃഭൂമിക്ക് രണ്ട് അബ്ബി അവാര്‍ഡുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

മാതൃഭൂമിക്ക് രണ്ട് അബ്ബി അവാര്‍ഡുകള്‍

കൊച്ചി: അഡ്വർടൈസിങ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യയും അഡ്വർടൈസിങ് ക്ലബ്ബും സംയുക്തമായി ഏർപ്പെടുത്തിയ ക്രിയേറ്റീവ് അബ്ബി അവാർഡുകൾ മാതൃഭൂമിക്ക്. രണ്ടു വെള്ളി മെഡലുകളാണ് മാതൃഭൂമി നേടിയത്. ലോക ഹൃദയദിനത്തിൽ മാതൃഭൂമി ആരോഗ്യമാസിക നടത്തിയ ക്യാമ്പയിനും കേരള പുനർനിർമാണത്തിനുള്ള മാതൃഭൂമി ക്യാമ്പയിനുമാണ് പുരസ്ക്കാരം നേടിയത്. മൊത്തം 23 പ്രസാധകരാണ് ഈ വർഷത്തെ അബ്ബി അവാർഡിന് അർഹരായത്. ഇത് പരസ്യവ്യവസായരംഗത്തു നിന്ന് മാതൃഭൂമിക്ക് ലഭിച്ച അർഹതപ്പെട്ട അംഗീകാരമാണെന്ന് ചടങ്ങിൽ പങ്കെടുത്ത മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ പറഞ്ഞു. 96 വയസുള്ള മാധ്യമ സ്ഥാപനം കേരളത്തിലെ എല്ലാ നവോത്ഥാന മുന്നേറ്റങ്ങളുടേയും മുൻപന്തിയിൽ നിന്നിട്ടുണ്ട്. ഇത് മാതൃഭൂമിയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണ്.- അദ്ദേഹം പറഞ്ഞു. content highlights:Mathrubhumi Group bags awards at Abby Awards 2019


from mathrubhumi.latestnews.rssfeed http://bit.ly/2P4ZgZz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages