തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റൽ വോട്ടിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി റിപ്പോർട്ട്. പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ അസോസിയേഷൻ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പോലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയിലുള്ളത്. 58,000-ഓളം പോലീസുകാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടത്. പോസ്റ്റൽ വോട്ടുകൾ പോലീസ് അസോസിയേഷൻ നേതാക്കൾക്ക് മുൻകൂട്ടി നൽകണമെന്നാണ് ശബ്ദരേഖയിൽ ആവശ്യപ്പെടുന്നത്. ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രചരിച്ചത്. പോലീസുകാരുടെ പോസ്റ്റൽ വോട്ട് ശേഖരിച്ച ശേഷം അവയിൽ തിരിമറി നടത്തിയ ശേഷം പെട്ടിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. പോസ്റ്റൽ വോട്ടുകളിൽ തിരിമറി നടന്നതായുള്ള ആരോപണം പോലീസ് അസോസിയേഷൻ നിഷേധിച്ചു. എന്നാൽ പോലീസ് അസോസിയേഷന്റെ അറിവോടുകൂടി ഇത്തരമൊരു കാര്യം നടന്നിട്ടില്ലെന്ന് പോലീസ് അസോസിയേഷൻ വ്യക്തമാക്കി. Content Highlights:bogus voting in police, lok sabha election 2019, kerala police
from mathrubhumi.latestnews.rssfeed http://bit.ly/2ZJagAN
via
IFTTT
No comments:
Post a Comment